Connect with us

” മണിച്ചേട്ടന്‍ നാഷനല്‍ അവാര്‍ഡിനു തന്നെ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മനുഷ്യനാണെന്നു നമ്മെ അറിയിച്ചത് വിനയന്‍ സാറാണ്. തീര്‍ച്ചയായും ചാലക്കുടിക്കാരൻ ചങ്ങാതി കാണാന്‍ കാത്തിരിക്കുകയാണ്.” – റിമി ടോമി

Malayalam Breaking News

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്താൻ ഇനി 4 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മണിയായി വേഷമിടുന്ന സെന്തിലിനു മികച്ച അഭിപ്രായമാണ് ട്രെയ്‌ലർ റിലീസ് ചെയ്തതിനു പിന്നാലെ ലഭിച്ചത് . വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കു വെയ്ക്കുകയാണ് ഗായിക റിമി ടോമി. ഹണി റോസും സെന്തിൽ കുമാറും പങ്കെടുത്ത പരിപാടിയിലാണ് റിമി ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

പരിപാടിയ്ക്കിടെ കലാഭവന്‍ മണിയുമായി എന്തു റിലേഷനാണ് ഹണി റോസിനെന്നു ഗായിക റിമി ടോമി ചോദിച്ചിരുന്നു. എന്നാല്‍ അത് സസ്‌പെന്‍സാണെന്നും ഒരു സിനിമാനടിയുടെ റോള്‍ തന്നെയാണെന്നും ഹണി റോസ് റിമി ടോമിക്കു മറുപടി നല്‍കി. ഇതെല്ലാം കാണുമ്പോള്‍ മണിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും റിമി പറഞ്ഞു.

‘അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്ന മണിച്ചേട്ടന്‍ നാഷനല്‍ അവാര്‍ഡിനു തന്നെ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മനുഷ്യനാണെന്നു നമ്മെ അറിയിച്ചത് വിനയന്‍ സാറാണ്. മണിച്ചേട്ടന്റെ ജീവിതകഥ ആസ്പദമാക്കി വിനയന്‍ സര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിച്ചേട്ടനുമായി ഹണി റോസിനു എന്താണു ബന്ധം എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. തീര്‍ച്ചയായും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.’ – റിമി പറയുന്നു . സെപ്തംബർ 28 നാണു ചിത്രം റിലീസ് ചെയ്യുന്നത് . ധർമജൻ ,പിഷാരടി ,ജോജു ജോർജ് , ജോയ് മാത്യു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

rimi tomy about chalakkudikkaan changathy

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top