News
ആരോപണം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, ആന്റണി റാപ്പിനൊപ്പം ഞാനൊരിക്കലും ഒറ്റയ്ക്ക് സമയം ചെലവഴിച്ചിട്ടില്ല; കുറ്റം നിഷേധിച്ച് നടന്
ആരോപണം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, ആന്റണി റാപ്പിനൊപ്പം ഞാനൊരിക്കലും ഒറ്റയ്ക്ക് സമയം ചെലവഴിച്ചിട്ടില്ല; കുറ്റം നിഷേധിച്ച് നടന്
തനിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീ ഡനാരോപണം നിഷേധിച്ച് നടന് കെവിന് സ്പെന്‍സി. 14 വയസുള്ളപ്പോള്‍ തന്നെ ലൈ ംഗീകമായി ദുരുപയോഗം ചെയ്തു എന്ന് കാണിച്ച് ആന്റണി റാപ്പ് എന്ന നടന് നല്കിയ നല്കിയ പരാതിയിലെ വിചാരണയ്ക്കിടെയാണ് നടന് കുറ്റം നിഷേധിച്ചത്.
ദശലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആന്റണി റാപ്പ് 2017ല്‍ നല്കിയ പരാതിയിലാണ് വിചാരണ. 1986ല്‍ 26കാരനായ കെവിന് സ്പെന്‍സി, ഒരു വരന് വധുവിനെ കൈയ്യിലെടുക്കും പോലെ തന്നെ എടുത്തെന്നും കിടപ്പ് മുറിയില്‍ എത്തിച്ച് ലൈം ഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും റാപ്പ് ആരോപിച്ചു. കുതറിമാറി രക്ഷപ്പെട്ട് ഓടിയ തന്നെ വാതില്‍ വരെ പിന്തുടര്ന്ന് ‘പോകണമെന്ന് ഉറപ്പാണോ’ എന്ന് ചോദിച്ചതായും വിചാരണ വേളയില്‍ റാപ്പ് പറഞ്ഞു.
വികാരഭരിതനായ സ്പെന്‍സി കണ്ണുകള്‍ തുടച്ചുകൊണ്ട് കുറ്റം നിഷേധിച്ചു. ‘റാപ്പിനോടോ മറ്റേതെങ്കിലും കുട്ടികളോടോ തനിക്ക് ലൈം ഗീക താല്പര്യങ്ങള് ഉണ്ടായിരുന്നില്ല. മീടൂ പ്രസ്ഥാനം ശകതി പ്രാപിച്ചിരുന്ന ആ കാലത്ത് ഇനി ആര് എന്ന ഭയത്തിലായിരുന്നു സിനിമ വ്യവസായം. ആരോപണം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, ആന്റണി റാപ്പിനൊപ്പം ഞാനൊരിക്കലും ഒറ്റയ്ക്ക് സമയം ചെലവഴിച്ചിട്ടില്ല,’ എന്നും കെവിന് സ്പെന്‍സി പറഞ്ഞു.
2017ല്‍ ബസ്ഫീഡിന് നല്കിയ അഭിമുഖത്തില്‍ റാപ്പിന്റെ ആരോപണം സ്പെന്‍സി നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സ്പെന്‍സിയുടെ കരിയറില്‍ താളപ്പിഴകള്‍ക്ക് കാരണമായി. നടന് അഭിനയിച്ചിരുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘ഹൗസ് ഓഫ് കാര്‍ഡ്സി’ലെ സ്പെന്‍സിയുടെ ജനപ്രിയ വേഷം നഷ്ടമായി. തുടര്‍ന്ന് ക്ഷമ ചോദിക്കുന്നതായി സ്പെന്‍സി ട്വീറ്റ് ചെയ്തു.
