Connect with us

മകൾക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല; തങ്ങൾ മെഡിക്കൽ കെണിയിൽ പെട്ടുപോയി; ആരോപണവുമായി മുൻ നടി തന്യ

Bollywood

മകൾക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല; തങ്ങൾ മെഡിക്കൽ കെണിയിൽ പെട്ടുപോയി; ആരോപണവുമായി മുൻ നടി തന്യ

മകൾക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല; തങ്ങൾ മെഡിക്കൽ കെണിയിൽ പെട്ടുപോയി; ആരോപണവുമായി മുൻ നടി തന്യ

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കിഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചുവെന്ന വാർത്ത ഏറെ ‍ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. ഇരുപത് വയസായിരുന്നു പ്രായം. 21-ാം ജന്മദിനത്തിന് രണ്ട് മാസം മാത്രം അവശേഷിക്കെയാണ് മരണം സംഭവിച്ചത്. കാൻസർ ബാധിച്ചതിനെ തുടർന്ന ദീർഘനാളായി ചികിത്സയിലായിരുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം.

എന്നാൽ ഇപ്പോഴിതാ മകൾക്ക് ക്യാൻസർ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് അമ്മയും മുൻ നടിയുമായ തന്യ. മകൾക്ക് കാൻസറില്ലായിരുന്നെന്നും തെറ്റായാണ് രോഗനിർണയം നടത്തിയത് എന്നുമാണ് തന്യ വ്യക്തമാക്കിയത്. മറ്റാരോ വരുത്തിയ തെറ്റ് കാരണമാണ് മകൾക്ക് ജീവൻ നഷ്ടമായതെന്നും അവർ പറഞ്ഞു.

എന്റെ മകൾക്ക് കാൻസറുണ്ടായിരുന്നില്ല. 15 വയസിൽ അവൾ ഒരു വാക്‌സിനെടുത്തു. ഇത് ഓട്ടോഇമ്യൂൺ അവസ്ഥയ്ക്ക് കാരണമായി. എന്നാൽ തെറ്റായാണ് രോഗനിർണയം നടത്തിയത്. ഞങ്ങൾക്ക് ആ സമയത്ത് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് താന്യ വ്യക്തമാക്കി. മക്കൾക്ക് ചികിത്സ നൽകുന്നതിനു മുൻപ് രണ്ടോ മൂന്നോ പേരുടെ ഉപദേശം തേടണം എന്നാണ് താന്യ കുറിക്കുന്നത്.

എല്ലാം തിരിച്ചറിയുന്നതിന് മുൻപ് തങ്ങൾ മെഡിക്കൽ കെണിയിൽ പെട്ടുപോയി. മറ്റൊരു കുഞ്ഞും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാൻ പ്രാർത്ഥിക്കുകയാണ്. പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും മകൾ ഒരിക്കലും വിഷാദത്തിൽ അകപ്പെട്ടില്ലെന്നും ഏറ്റവും ശക്തയാണെന്നും തന്യ കൂട്ടിച്ചേർത്തു.

അതേസമയം, സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത് വിവാദങ്ങൾ സൃഷ്ടിച്ച അനിമൽ എന്ന രൺബീർ കപൂർ സിനിമയുടെ പ്രീമിയറിന് തിഷാ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. ആ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഈ പരിപാടിയ്ക്ക് ശേഷം പൊതുവേദികളിൽ തിഷാ എത്തിയിരുന്നില്ല.

ടി സീരിസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരനാണ് കൃഷൻ കുമാർ. ഗുൽഷൻ കുമാർ കൊ ല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകൻ ഭൂഷൺ കുമാറിനൊപ്പം നിൽക്കുകയും ടി സീരീസിന്റെ വളർച്ചയ്ക്ക് കരുത്തുപകരുകയും ചെയ്ത വ്യക്തി കൂടിയാണ് കൃഷൻ കുമാർ. തന്യയുടെയും കിഷന്റെയും ഏക മകളാണ് തിഷ.

More in Bollywood

Trending

Recent

To Top