Malayalam Breaking News
” ഞാന്‍ സെക്‌സി ആണ് , ആഭാസമായ രീതിയില്‍ അഭിനയിക്കുകയും ചെയ്യും. പക്ഷെ പീഡിപ്പിച്ചയാളെ വെറുതെ വിടില്ല ” – തനുശ്രീ ദത്ത
” ഞാന്‍ സെക്‌സി ആണ് , ആഭാസമായ രീതിയില്‍ അഭിനയിക്കുകയും ചെയ്യും. പക്ഷെ പീഡിപ്പിച്ചയാളെ വെറുതെ വിടില്ല ” – തനുശ്രീ ദത്ത
By
” ഞാന്‍ സെക്‌സി ആണ് , ആഭാസമായ രീതിയില്‍ അഭിനയിക്കുകയും ചെയ്യും. പക്ഷെ പീഡിപ്പിച്ചയാളെ വെറുതെ വിടില്ല ” – തനുശ്രീ ദത്ത
വലിയൊരു കൊടുങ്കാറ്റാണ് മി ടൂ തരംഗം ബോളിവുഡിൽ വിതച്ചത് . ഒട്ടേറെ പ്രമുഖർ മി ടൂ വിവാദത്തിൽ കുടുങ്ങി. അതിൽ പ്രമുഖനാണ് നാനാ പടേക്കർ . അദ്ദേഹത്തിനെതിരെ നടി തനുശ്രീ ദത്ത ആരോപിച്ച പീഡന വാർത്ത വലിയ ആഘാതമാണ് സൃഷ്ടിച്ചത്. മാസങ്ങൾക്കു ശേഷം സംഭവത്തിൽ വീണ്ടും പ്രതികരിക്കുകയാണ് തനുശ്രീ ദത്ത .
ഇന്ന് ഇതൊരു തീവ്രമായ പ്രശ്‌നമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനായി വിദേശങ്ങളില്‍ രൂപംകൊണ്ട മീടു പരിപാടിക്ക് നന്ദി പറയേണ്ടതുണ്ട്.
ലൈംഗിക പീഡനത്തെ കുറിച്ച് നമ്മുടെ നാട്ടില്‍ യാതൊരുവിധ ബോധവല്‍ക്കരണങ്ങളുമില്ല. കാരണം സിനിമാരംഗത്തിത് ഇത് വിവാദക്കിപ്പെടാനാകാത്ത ഒരു വിഷയമാണ്.
മുന്‍പൊക്കെ തനുശ്രീ കുറ്റം ആരോപിക്കുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. മറിച്ച് ഇന്ന് എല്ലാ മാധ്യമങ്ങളിലും സംഭവിച്ചത് അതേപടി വെളിപ്പെടുത്തണം എന്നാണ് പറയുന്നത്.മുന്‍പൊക്കെ ഇതേക്കുറിച്ചുള്ള വാര്‍ത്തകളില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച നാനാപടേക്കറും എന്റെ അര്‍ദ്ധനഗ്‌നമായ ഒരു പടവും കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്നില്‍ പരാജയത്തിന്റെ കയ്പാണ് അനുഭവപ്പെടുക.
അതായത് ഞാനൊരു മാന്യതയില്ലാത്ത പെണ്ണ് എന്നുള്ള ധ്വനി അതില്‍ പ്രകടമായിരുന്നു. അങ്ങനെ വന്നപ്പോള്‍ പൊതുജന മുമ്പില്‍ എന്നെ അപഹാസ്യയായി ചിത്രീകരിക്കുകയാണ് ഉണ്ടായത്. ഞാന്‍ മാത്രമല്ല, ധാരാളം നടിമാര്‍ ഈ പട്ടികയില്‍ പെടുന്നു.
ഞാന്‍ സിനിമാരംഗത്ത് വന്നപ്പോള്‍ ധൈര്യമുള്ള ഗ്ലാമര്‍ നടി എന്ന വിശേഷണം ഉണ്ടായി. പ്രസ്തുത സംഭവം നടക്കുന്നത് വരെ എന്നെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ ഞാന്‍ ഒരുപാട് വൈകിപ്പോയിരുന്നു.സിനിമാരംഗത്തെ എന്റെ സഹനടീനടന്മാര്‍ തന്നെ എന്നെ ഇകഴ്ത്തിയാണ് സംസാരിച്ചിരുന്നത്. എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നുക.
ഞാന്‍ സെക്‌സി ആണെന്നും ആഭാസമായ രീതിയില്‍ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്നത് ശരിയാണ്. പക്ഷേ നടന്ന സംഭവത്തെക്കുറിച്ച് വെറുതെ വിട്ടുകളയാന്‍ ഞാന്‍ ഒരുക്കമല്ല. ഇതിനെതിരായി അവസാനംവരെ ഞാന്‍ പോരാടും. തനുശ്രീ പറയുന്നു.
thanusree dutta about me too