Tamil
ആരോപണങ്ങളുമായി മുന്നോട്ട് വന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു-തമന്ന ഭാട്ടിയ!
ആരോപണങ്ങളുമായി മുന്നോട്ട് വന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു-തമന്ന ഭാട്ടിയ!
By
തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം. ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് തമന്ന.
തന്റെ കരിയറില്‍ ഇതുവരെ മോശം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് തമന്ന തുറന്ന് പറഞ്ഞു. കൂടാതെ മീടു ആരോപണങ്ങളുമായി മുന്നോട്ട് വന്ന എല്ലാവരെയും താന്‍ പ്രശംസിക്കുന്നുവെന്നും തമന്ന പറഞ്ഞു.
എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ചെത്തിയവര്‍ക്ക് പിന്നീട് അവസരങ്ങള്‍ കുറഞ്ഞു പോവുകയാണെന്നും തമന്ന വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. 2018ലാണ് മീടു തരംഗം ഇന്ത്യയിലേക്കും വ്യാപിച്ചത്.
മുന്‍ മിസ് ഇന്ത്യ തനുശ്രീ ദത്തയാണ് നാനാ പടേക്കര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് എത്തിയത്. ബോളിവുഡിലെയും ടോളിവുഡിലെയും മോളിവുഡിലെയും പല വമ്പന്‍മാരുടെ പേരുകളും മീടു ആരോപണത്തില്‍ കുടുങ്ങിയിരുന്നു.
tamannah talks about me too