Tamil
കാത്തിരിപ്പിന് വിരാമം !’ദളപതി 63’യുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്ത് വിടും..
കാത്തിരിപ്പിന് വിരാമം !’ദളപതി 63’യുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്ത് വിടും..
By
വിജയ്യുടെ അറുപത്തി മൂന്നാമത് ചിത്രമാണ് ‘ദളപതി 63’. ‘തെരി’ എന്ന ചിത്രത്തിന് ശേഷം അറ്റ്ലി കുമാറും വിജയ്യും ഒന്നിക്കുന്ന ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേരാണ് ‘ദളപതി 63’. നയന്‍താരയാണ് ചിത്രത്തിലെ നായിക.എ.ആര് റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങും
വിജയുടെ ദളപതി 63യ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിജയത്തിന് ശേഷമാണ് വിജയുടെ പുതിയ സിനിമ എത്തുന്നത്. ഏ ആര് മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയാണ് മുന്നേറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.
സര്‍ക്കാരിന് പിന്നാലെയാണ് വിജയുടെ ദളപതി 63 എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനായും ഫസ്റ്റ്ലുക്കിനായും ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നു. ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
ദളപതി 63യുടെ വരവ് ദളപതി 63യുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും ദളപതി ചിത്രത്തിനായി കാത്തിരിക്കുന്നു. മെര്‍സലിനു ശേഷമുളള വിജയ് അറ്റ്ലീ ചിത്രമായതുകൊണ്ടാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. വിജയുടെ മെര്‍സലിന്റെ റിലീസ് വലിയ തരംഗമാണ് ഉണ്ടാക്കിയിരുന്നത്.
എന്നാല്‍ മെര്‍സലില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന് അറ്റ്ലീ ദളപതി 63 ഒരുക്കുന്നത്. വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന ഫുട്ബോള്‍ കോച്ചായിട്ടാണ് സൂപ്പര്‍താരം ചിത്രത്തില്‍ എത്തുന്നത്. ഒരു സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമായിരിക്കും ദളപതി 63 യെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്, ജാക്കി ഷ്റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഏആര്‍ റഹ്മാന് തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നതെന്ന് അറിയുന്നു.
thalapathy 63 first look poster release
