Connect with us

നാല്പത്തിനാലിലേക്ക് കടന്ന് ഇളയ ദളപതി ! ഉയർച്ചകൾ മാത്രം നിറഞ്ഞ ജീവിതമിങ്ങനെ ..

Tamil

നാല്പത്തിനാലിലേക്ക് കടന്ന് ഇളയ ദളപതി ! ഉയർച്ചകൾ മാത്രം നിറഞ്ഞ ജീവിതമിങ്ങനെ ..

നാല്പത്തിനാലിലേക്ക് കടന്ന് ഇളയ ദളപതി ! ഉയർച്ചകൾ മാത്രം നിറഞ്ഞ ജീവിതമിങ്ങനെ ..

ഇന്ന് തമിഴകം ഇളയദളപതിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് . തമിഴ് സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവെന്നാണ് പിറന്നാൾ ദിനത്തിൽ നടൻ ഉണ്ണി മുകുന്ദൻ വിജയെ വിശേഷിപ്പിച്ചത് . 44 ആം പിറന്നാളിനോടനുബന്ധറിച്ച് ഒട്ടേറെ സർപ്രൈസുകളാണ് വിജയ് ഒരുക്കിയിരിക്കുന്നത് . ദളപതി 63 എന്ന താത്കാലിക പേരിൽ അറിയപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.

ജന്‍മദിനത്തിനു മുന്നോടിയായാണ് പോസ്റ്റര്‍ പുറത്തുവന്നത്.തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലി വീണ്ടും ദളപതി വിജയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നലെയാണ് പുറത്തുവന്നത്.ബിഗില്‍ എന്ന പേരിലാണ് ഈ സ്‌പോര്‍ട് ഡ്രാമയുടെ സെക്കന്‍ഡ് ലുക്കും പുറത്തുവിട്ടിരിക്കുന്നത് . വിജയ് അവതരിപ്പിക്കുന്ന ഫുട്‌ബോള്‍ താരം മിഷേല്‍ എന്ന കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റര്‍. അച്ഛന്‍ വേഷത്തിലും ഈ ചിത്രത്തില്‍ വിജയ് എത്തുന്നുവെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

വമ്ബന്‍ താരനിരയാല്‍ ശ്രദ്ധേയമായ ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍താര നായികയാകുന്നു. ജാക്കി ഷ്‌റോഫും വിവേകും മലയാളി താരം റീബ മോണിക്കയും ചിത്രത്തിലുണ്ട്. വിജയിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ആറ്റ്‌ലി പറയുന്നത്.

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് സൂചനയുണ്ട്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. അവസാന രണ്ട് ചിത്രങ്ങളും 200 കോടി ക്ലബിലെത്തിച്ച വിജയിന്റെ പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ അണിയറയില്‍ ഏറെക്കുറെ മെര്‍സല്‍ ടീം തന്നെയാണ് അണിനിരക്കുന്നത്.ആരാധകര്‍ ഇദ്ദേഹത്തെ സ്നേഹപൂര്‍വ്വം “ഇളയദളപതി” എന്ന് വിളിക്കാറുണ്ട് .തമിഴ് ചലച്ചിത്രനിര്‍മ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാ‍സം പൂര്‍ത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജില്‍ നിന്നാണ്. ഇവിടെ പിന്നീട് പ്രമുഖ നടന്മാരായ സൂര്യ ശിവകുമാര്‍, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ ഒന്നിച്ചു പഠിച്ചിരുന്നു. സംഗീതയെ 1999 ഓഗസ്റ്റ് 25 ന് വിജയ് വിവാഹം ചെയ്തു. വിജയിന്റെ ആരാധികയായിരുന്നു സംഗീത. ഇവര്‍ക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട്.

.
വിജയ് അഭിനയജീ‍വിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങള്‍ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖര്‍ നിര്‍മ്മിച്ച നാളൈയ തീര്‍പ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് വിജയകാന്തും ഒന്നിച്ചു സിന്ദൂരപാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു.പിന്നീട് ചില ലോ ബഡ്ജറ് പരാജയചിത്രങ്ങളില്‍ അഭിനയിച്ചു. മറ്റൊരു പ്രമുഖ യുവതാരം അജിത് ഒരുമിച്ചു 1994 രാജാവിന്‍ പാര്‍വ്വയിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഈ സിനിമയില്‍ അജിത്തിന്റെ നഷ്ടപ്രണയത്തിനു പകരം വീട്ടുന്ന സുഹൃത്ത് ആയിട്ടാണ് വിജയ് അഭിനയിച്ചത്.1996 ല്‍ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം. പിന്നീട് “വണ്‍സ് മോര്‍”, നേര്ക്കു നേര്‍,കാതലുക്ക് മര്യാദൈ ,തുള്ളാത്ത മണവും തുള്ളും തുടങ്ങിയ വിജയചിത്രങ്ങളും അഭിനയിച്ചു.

കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും തേടിയെത്തി. ഇക്കാലത്ത് അദ്ദേഹം ചെയ്ത അധികം സിനിമകളും കോമഡി പ്രണയ ചിത്രങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാന്‍സ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയില്‍ തരംഗമായത്.1997, 2005 വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക,കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാന്‍ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍.

2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂര്‍ണമായും വിജയുടേത് ആയിരുന്നു. 2000ല്‍ പുറത്തിറങ്ങിയ ഖുഷി ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളും വന്‍ വിജയങ്ങളായി. 2001 ല്‍ മലയാളസംവിധായകന്‍ സിദ്ധിഖിന്റെ “ഫ്രണ്ട്‌സ്” തമിഴ് റീമേക്കില്‍ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വര്‍ഷം തന്നെ ബദ്രി, ഷാജഹാന്‍ എന്നീ ചിത്രങ്ങള്‍ വലിയ വിജയമായിരുന്നു. ഷാജഹാന്‍ സിനിമയിലെ “സരക്ക് വെച്ചിരുക്കു” എന്ന ഗാനരംഗം തെന്നിന്ത്യ എമ്ബാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വിജയിച്ചു.

പിന്നീട് ഇറങ്ങിയ കുറച്ചു ചിത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003ല്‍ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക് വഴിത്തിരിവ് ആയത് . ഇതിലൂടെ വിജയ് യുവനടന്മാര്‍ക്കിടയില്‍ ഏറ്റവും നല്ല ആക്ഷന്‍ മാസ്സ്‌ ഹീറോ ആണെന്ന് തെളിയിച്ചു. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴില്‍ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി.രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു.

2014ല്‍ വിജയ്, ജില്ല എന്ന സിനിമയില്‍ മലയാള സൂപ്പര്‍ താരം മോഹന്‍ലാലിന്റെ കൂടെ തകര്‍ത്തഭിനയിച്ചു.തമിഴ് ചിത്രങ്ങളില്‍ പിന്നണിഗായകനായും വിജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സച്ചിന്‍ എന്ന ചിത്രത്തില്‍ വിജയ് പാ‍ടിയ ഗാനങ്ങള്‍ വിജയമായിരുന്നു. 2012ല്‍ തുപ്പാക്കി, എന്ന ചിത്രത്തിലും, 2013ല്‍ തലൈവ എന്ന ചിത്രത്തിലും പാടി. 2014ല്‍ ജില്ലയിലെ കണ്ടാങ്കി എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി. 2014-ല്‍ പുറത്തിറങ്ങിയ കത്തിയില്‍ selfie-എന്ന ഗാനത്തിലൂടെ വിജയ് ആരാധകരെ കയ്യിലെടുത്തു, ഇതോടെ വിജയ് പാടിയ പാട്ടുകളുടെ എണ്ണം 32 ആയി.

vijay birthday special

More in Tamil

Trending

Recent

To Top