അന്ന് തലൈവരെങ്കിൽ ഇന്ന് ജി വി
Published on
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ പേരിൽ ഇതാ വീണ്ടും പുതിയ ഒരു ചിത്രം കൂടി.1978 -ൽ പുറത്തിറങ്ങിയ ആയിരം ജന്മങ്ങള് എന്ന ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ അതേ പേര് തന്നെയാണ് ഇപ്പോൾ വീണ്ടും ഒരു പുതിയ ചിത്രത്തിന് കൂടിയിട്ടിരിക്കുന്നത്. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രമായിരുന്നു ആയിരം ജന്മങ്ങള്. എന്നാലിത്തവണ ചിത്രത്തിൽ
ജി വി പ്രകാശ് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
അതേസമയം , രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമല്ല . എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
thalaivar rajini- G V prakash
Continue Reading
You may also like...
Related Topics:G V Prakash, Rajinikanth
