Connect with us

പ്രാർത്ഥന ഫലിച്ചു – ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ പത്താം ദിവസം കണ്ടെത്തി

Malayalam Breaking News

പ്രാർത്ഥന ഫലിച്ചു – ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ പത്താം ദിവസം കണ്ടെത്തി

പ്രാർത്ഥന ഫലിച്ചു – ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ പത്താം ദിവസം കണ്ടെത്തി

പ്രാർത്ഥന ഫലിച്ചു – ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ പത്താം ദിവസം കണ്ടെത്തി

ലോകമെമ്പാടുമുള്ളവരുടെയും പ്രാർത്ഥനയുടെയും രക്ഷാപ്രവർത്തകരുടെ പ്രാഗൽഭ്യം കൊണ്ടും തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബാൾ ടീമിനെയും കോച്ചിനെയും കണ്ടെത്തി. പത്തു ദിവസനങ്ങൾക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

മുൻപും ഗുഹക്കുള്ളിൽ ഈ കുട്ടികൾ പോയിട്ടുള്ളതിനാൽ 23 നു തിരിച്ചെത്താതായപ്പോൾ തന്നെ ഇവിടകപെട്ടതാകാം എന്ന് നിഗമനമുണ്ടായിരുന്നു. എന്നാൽ കനത്ത മഴയെ തുർന്ന് തിരച്ചിൽ അനിശ്ചിതാവസ്ഥയിലായിരുന്നു. 12 കുട്ടികളും കോച്ചുമാണ് ഗുഹയ്ക്കുള്ളിൽ പെട്ടത്. 13 പേരും ഗുഹയ്ക്കുള്ളിൽ ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന അറയ്ക്കുള്ളിൽ സുരക്ഷിതരായിരുന്നു. കനത്തമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തിൽനിന്നു രക്ഷപ്പെടാൻ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും. 11–16 പ്രായക്കാരാണു കുട്ടികളെല്ലാവരും. ഇരുപത്തഞ്ചുകാരനാണു കോച്ച്.

ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ചെളിയും വെള്ളവും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ വേണം പുറത്തേക്കു വരാൻ. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട തായ്‍ലൻഡ് നാവികസേനയിലെ നീന്തൽ വിദഗ്ധർ അകത്തേക്കെത്തിയതും അതീവ ദുർഘടമായ ഈ വഴിപിന്നിട്ടാണ്. ആകെ 10 കിലോമീറ്ററോളം നീളമുള്ള ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.

എന്നാൽ, കനത്ത മഴ തുടർന്നതോടെ രക്ഷാപ്രവർത്തനം ഇഴയുകയായിരുന്നു. മോട്ടോറുകൾ ഉപയോഗിച്ച് അകത്തെ വെള്ളം പമ്പുചെയ്തു കളയാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി മഴ തെളിഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനു വേഗം കൂടി. എന്നാൽ, ഇടുങ്ങിയ ഗുഹാപാത തടസ്സമുണ്ടാക്കി.

1000 തായ് സൈനികർക്കു പുറമേ, യുഎസ്, ഓസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ കണ്ടെത്തിയാൽ പ്രാഥമിക ശുശൂഷ്ര നൽകാൻ വൻ മെഡിക്കൽ സംഘത്തെയും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഹെലികോപ്ടറുകളും സജ്ജമാക്കി.

thailand cave rescue

More in Malayalam Breaking News

Trending

Recent

To Top