Connect with us

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ​ഗായികയ്ക്ക് ദാരുണാന്ത്യം

Hollywood

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ​ഗായികയ്ക്ക് ദാരുണാന്ത്യം

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ​ഗായികയ്ക്ക് ദാരുണാന്ത്യം

ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് പ്രശസ്ത തായ് ​ഗായിക ചയാദ പ്രാവോ ഹോം അന്തരിച്ചു. കഴുത്തിലെ മസാജ് മൂലം തലച്ചോറിയ്ലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്ക് തകരാർ സംഭവിച്ചതാണ് മരണകാരണം. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്നു താരം.

കഠിനമായ തോശ്‍ വേദനയെ തുടർന്നായിരുന്നു ഇരുപത്കാരിയായ ചയാദ മസാജിനായി പാർലറിലെത്തിയത്. ഒക്ടോബർ മാസത്തിലായിരുന്നു ഇത്. കഴുത്തിന് ബലത്തിലുള്ള മസാജുകളാണ് നൽകിയത്. ആദ്യ ദിവസം തന്നെ ചയാദയ്‌ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദന അനുഭവപ്പെട്ടു.

രണ്ടാഴ്ച കൊണ്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വലതുകയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് നവംബർ പകുതിയോടെ ശരീരത്തിന്റെ 50 ശതമാനത്തിലേറെ തളർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തി.

ഇതേ തുടർന്ന് നടി അതീവ ​ഗുരതരാവസ്ഥയിൽ ആയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഏഴ് മസാജർമാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന് കണ്ടെത്തി. ഏറെ സങ്കീർണമായ മസാജുകൾ നടത്തുന്നത് വൈദ​ഗ്ധ്യം ഇല്ലാത്തവരാണെന്നും കണ്ടെത്തിയതോടെ പാർലറിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

More in Hollywood

Trending

Recent

To Top