Connect with us

വിനായകനെ തടഞ്ഞത് ജാതി വിവേചനം മൂലമല്ല, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

Malayalam

വിനായകനെ തടഞ്ഞത് ജാതി വിവേചനം മൂലമല്ല, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

വിനായകനെ തടഞ്ഞത് ജാതി വിവേചനം മൂലമല്ല, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് കല്‍പ്പാത്തി ക്ഷേത്രത്തില്‍ നടന്‍ വിനായകന്‍ രാത്രി എത്തിയതിനെ ചൊല്ലി വിവാദം ഉടലെടുത്തത്. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന വിനായകന്റെ ആവശ്യം ഭാരവാഹികള്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിനായകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഇത് തടഞ്ഞു.

ഈ സമയം പട്രോളിഗിനെത്തിയ പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു. സംഭാവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകം ഇക്കാര്യം അറിയുന്നത്.

ഇതിന് പിന്നാലെ, ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തില്‍ കയറ്റാത്തതെന്ന തരത്തില്‍ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും മറ്റു തര്‍ക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, കാസര്‍ഗോള്‍ഡ് എന്ന ചിത്രമാണ് വിനായകന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആസിഫ് അലിയും പ്രധാന വേഷത്തില്‍ത്തിയ ചിത്രം സംവിധാനം ചെയ്തത് മൃദുല്‍ നായര്‍ ആയിരുന്നു. പൊലീസ് ഓഫീസര്‍ ആയിട്ടാരുന്നു വിനായകന്‍ എത്തിയത്.

ജയിലര്‍ എന്ന ചിത്രമാണ് തമിഴില്‍ വിനായകന്റേതായി റിലീസ് ചെയ്തത്. രജനികാന്ത് നായികനായി എത്തിയ ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രം എന്നായിരുന്നു ജയിലര്‍ കണ്ട ഓരോരുത്തരും വിനായകനെ കുറിച്ച് പറഞ്ഞത്.

More in Malayalam

Trending

Recent

To Top