തന്റെ കാമുകന് ക്രിക്കറ്റ് താരമോ സിനിമാ താരമോ അല്ല; രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുന്‍പ് ഒരുപാട് തവളകളെ ഉമ്മവച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞു നടി
താന്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി താപ്സി പന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. അതേസമയം , തന്റെ കാമുകന് ക്രിക്കറ്റ് താരമോ സിനിമാ താരമോ അല്ലെന്നും തന്റെ വിവാഹം ഉടനുണ്ടാകില്ലെന്നും സഹോദരി ഷാഗുണ്‍ പന്നുവിനൊപ്പം തപ്സി വെളിപ്പെടുത്തി.
താപ്സി പന്നുവിന്റെ വാക്കുകളിലൂടെ ….
ആളുകള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഗ്ലാമര്‍ പ്രൊഫഷണില്‍ ഉള്ള ആളല്ല എന്റെ ജീവിതത്തിലെ വ്യക്തി. അദ്ദേഹം ഒരു നടനോ ക്രിക്കറ്റ് താരമോ അല്ല. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല.ഇപ്പോഴൊന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല.
“എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. വെറുതേ ഗോസിപ്പുകള്‍ പരത്താന്‍ അല്ലാതെ എന്റെ ജീവിതത്തെ കുറിച്ച് ആകാംക്ഷ പ്രകടിപ്പിക്കുന്നവര്‍ക്ക് അത് അറിയുകയും ചെയ്യാം. എനിക്ക് കുട്ടികള്‍ വേണം എന്ന് തോന്നുമ്ബോള്‍ മാത്രമേ കല്ല്യാണം കഴിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുകയുള്ളു. അത് പോലെ ആര്‍ഭാടം നിറഞ്ഞ വിവാഹാഘോഷങ്ങളില്‍ എനിക്ക് താത്പര്യമില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നത്. ഒറ്റ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ആഘോഷം..”താപ്സി പറയുന്നു.
താന്‍ കാരണമാണ് താപ്സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് താപ്സി തന്നോടാണ് നന്ദിപറയേണ്ടതെന്നുമാണ് സഹോദരി ഷഗുണിന്റെ അഭിപ്രായം. ഇതിനുമുന്പുള്ള തപ്സിയുടെ കാമുകന്മാരെ കാണുമ്ബോള്‍ എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അവരെല്ലാം അത്ര മെച്ചമുളളവരായിരുന്നില്ലെന്നും ഷഗുണ്‍ പറഞ്ഞു. എന്നാല്‍ തന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുന്‍പ് ഒരുപാട് തവളകളെ താന്‍ ഉമ്മവച്ചിട്ടുണ്ടെന്നായിരുന്നു സഹോദരിക്ക് താപ്സി നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
tapsi pannu- reveals about love life
