Bollywood
മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ടെന്ന് തപ്‌സി; ഇത് പൊളിയെന്ന് ആരാധകർ
മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ടെന്ന് തപ്‌സി; ഇത് പൊളിയെന്ന് ആരാധകർ
ബോളിവുഡിലെ പ്രിയ നായിക തപ്‌സി പന്നുവിന്റെ നീല കളര്‍ ചെയ്ത് മുടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കളർ ചെയ്ത മുടിയുമായി സ്ലോ മോഷനിലെ വീഡിയോയാണ് തപ്‌സി പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം കുറിപ്പും നൽകിയിട്ടുണ്ട്. ക്രൈം ഇന്‍ പാട്ണര്‍ കാന്താ മോട്വാനിയില്‍ നിന്നാണ് ഇത് പോലെയുള്ള ആശയങ്ങൾ തനിയ്ക്ക് ലഭിക്കുന്നതെന്നും തപ്‌സി പറയുന്നു
”എന്റെ മുടിയിലെ പരീക്ഷണങ്ങള്‍! എന്റെ മുടിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും പരീക്ഷണം നടത്താറുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ രഹസ്യമായി എന്റെ തലമുടി സ്‌ട്രെയ്റ്റ് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നീല, പര്‍പ്പിള്‍ കളറ് ചെയ്യണമെന്ന് തോന്നി, ഈ ഘട്ടത്തില്‍ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി… കറുപ്പ് മടുത്തു. കുറച്ച് ദിവസത്തേക്ക് ഇത് രസകരമായിരക്കും, പക്ഷേ കളര്‍ ചെയ്തത് എനിക്ക് പേടിസ്വപ്നങ്ങള്‍ നല്‍കുന്നുണ്ട്” എന്ന് തപ്‌സി കുറിച്ചു.
നിങ്ങളുടെ മുടിയെ സൂക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ ദയവായി ഇത് വീട്ടിലോ മറ്റെവിടെയെങ്കിലുമോ പരീക്ഷിക്കരുത് എന്ന സ്റ്റാറ്റിയൂട്ടറി വാണിങ്ങും താരം നല്‍കുന്നുണ്ട്.
Tapsee Pannu
