Malayalam Breaking News
വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി; വാഗ്ദാനം ചെയ്യുന്നത് ദിവസം 30000 രൂപ മുതൽ 3 ലക്ഷം രൂപ വരെ…
വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി; വാഗ്ദാനം ചെയ്യുന്നത് ദിവസം 30000 രൂപ മുതൽ 3 ലക്ഷം രൂപ വരെ…
വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് തമിഴ് നടി; വാഗ്ദാനം ചെയ്യുന്നത് ദിവസം 30000 രൂപ മുതൽ 3 ലക്ഷം രൂപ വരെ..
വേശ്യാവൃത്തിക്ക് നിർബന്ധിച്ചു കൊണ്ടുള്ള അജ്ഞാത സന്ദേശങ്ങൾക്കെതിരെ പരാതിയുമായി തമിഴ് നടി ജയലക്ഷ്മി. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് തനിക്ക് കിട്ടിയ സന്ദേശങ്ങളടക്കം നടി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ തമിഴ് സിനിമ മേഖലയിലെ തന്നെ വലിയ സെക്സ് റാക്കറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞമാസം മുതലാണ് ജയലക്ഷ്മിക്ക് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.ഫേസ്ബുക്കിൽ വന്ന സന്ദേശങ്ങൾ അവഗണിച്ചുവെങ്കിലും മൊബൈലിലേക്ക് മെസേജുകൾ വരാൻ തുടങ്ങിയതോടെയാണ് സംഭവത്തിന്റെ ഗൗരവം തനിക്ക് മനസ്സിലായതെന്ന് ജയലക്ഷ്മി പറയുന്നു. ഇതും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുകയും പിന്നെ ഭീഷണിയിലേക്ക് മാറുകയും ചെയ്തതോടെയാണ് നടി പരാതി നൽകിയത്.
“എന്നും ഒരേ നമ്പറിൽ നിന്നല്ല മെസ്സേജുകൾ വരുന്നത്. വ്യത്യസ്തമായ മ്പറുകളില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്നാണ് മെസ്സേജുകളിൽ എഴുതിയിരിക്കുന്നത്. ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം വരെ സമ്പാദിക്കാം എന്നൊക്കെയാണ് വാഗ്ദാനം. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള സെക്സ് റാക്കറ്റിന് പിന്നില്‍ വലിയയൊരു നെറ്റ്വര്‍ക്ക് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാണ്.”
“ഞാന്‍ പല നമ്പറുകളും ബ്ലോക്ക് ചെയ്തു. പക്ഷേ വീണ്ടും പുതിയ നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. നടിമാരായ എന്റെ സുഹൃത്തുക്കള്‍ക്കും സമാനമായ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയത്” – ജയലക്ഷ്മി പറഞ്ഞു.
കൂടുതൽ വായിക്കാൻ
Tamil actress about the sex racket in cinema
