സിഖ് മതവിശ്വാസം പിന്തുടരാത്ത ഒരാൾ എങ്ങനെയാണ് ‘കൗർ’ എന്ന് പേരിനൊപ്പം ചേർക്കുന്നത് ?! സണ്ണി ലിയോണിനെതിരെ സിഖ് സംഘടന
ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ പ്രതിഷേധവുമായി സിഖ് സംഘടന രംഗത്ത്. സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന ‘കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന സീരിസിനെതിരെയാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മറ്റി (എസ്.ജി.പി.സി) എന്ന സംഘടന രംഗത്ത് വന്നിരിക്കുന്നത്.
സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് ‘കൗർ’ എന്ന് ഉപയോഗിക്കാൻ അർഹതയില്ലെന്നും, അങ്ങനെ ചെയ്യുന്നത് ആ മതവിശ്വാസത്തെ ഹനിക്കുന്നതിന് തുല്യമാണെന്നും എസ്.ജി.പി.സി കുറ്റപ്പെടുത്തി. കൗർ എന്ന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സണ്ണി ലിയോൺ മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.
സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് ‘കരൺജീത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന പരമ്പര സംവിധാനം ചെയ്‌തിരിക്കുന്നത്. ഈ മാസം പതിനാറു മുതൽ സീ ചാനലിൽ സീരീസ് ആയി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ഈ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...