Connect with us

ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല; ബഡഗ സ്റ്റൈൽ വിവാ​ഹത്തിന് പിന്നാലെ വീഡിയോയുമായി പൂജ കണ്ണൻ

Actress

ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല; ബഡഗ സ്റ്റൈൽ വിവാ​ഹത്തിന് പിന്നാലെ വീഡിയോയുമായി പൂജ കണ്ണൻ

ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല; ബഡഗ സ്റ്റൈൽ വിവാ​ഹത്തിന് പിന്നാലെ വീഡിയോയുമായി പൂജ കണ്ണൻ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സായ് പലല്വിയുടെ അനുജത്തി പൂജ കണ്ണൻ വിവാഹിതയായത്. വിനീത് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബഡ​ഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൽദിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ പൂജ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്. ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് പൂജ വീഡിയോ പങ്കുവച്ചത്. മൈ ഹൽദി എന്ന ഹാഷ്ടാ​ഗും ചേർത്തിട്ടുണ്ട്. ആഘോഷങ്ങളെല്ലാം ​വേറിട്ട ശൈലിയിൽ തന്നെയാണ് നടന്നത്. കേരള സാരിയുടേതിന് സമാനമായ നേർത്ത ​ഗോൾഡൺ ബോഡറുള്ള സിംപിൾ വർക്കുള്ള വെളുത്ത സാരിയായിരുന്നു വധു പൂജയുടെ വേഷം.

ഗോൾഡൺ ബോഡറുള്ള മുണ്ടും ഷർ‌ട്ടുമായിരുന്നു വരന്റെ വേഷം. വെള്ളമുണ്ട് തലയിൽ കെട്ടിയാണ് വധൂ വരന്മാർ താലി കെട്ട് ചടങ്ങിന് എത്തിയത്. ആഭരണങ്ങൾ ഒന്നും തന്നെ താലികെട്ട് ചടങ്ങിന് വധു ധരിച്ചിരുന്നില്ല. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബഡഗ ഗോത്ര വിഭാഗത്തിൽ പെട്ട ആദിവാസി കുടുംബമാണ് നടിയുടേത്. അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസപ്രകാരമുള്ള പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി. ബഡ​ഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. സായിയുടെ അനിയത്തിയായിട്ടാണ് പൂജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇടയ്ക്ക് അഭിനയത്തിലേക്ക് താരസഹോദരി എത്തിയിരുന്നു. എഎൽ വിജയ് സംവിധാനം ചെയ്ത ചിത്തിരൈ സെവ്വാനം എന്ന സിനിമയിലാണ് പൂജ അഭിനയിച്ചത്.

പൂജയുടെ വിവാഹ ശേഷം ഇനി എന്നാണ് ചേച്ചി സായ് പല്ലവിയുടെ വിവാഹമെന്നാണ് ആരാധകർ ചോദിക്കുന്നത്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുൻപ് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുള്ളത്. അതിന്റെ പ്രധാന കാരണമായി നടി ചൂണ്ടി കാണിച്ചത് മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് പോവേണ്ടി വരുന്നത് തനിക്ക് യോജിക്കാനാവില്ലെന്നായിരുന്നു. എല്ലാ കാലത്തും മാതാപിതാക്കളോടൊപ്പം കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമാണ് സായി പറഞ്ഞത്.

അതേസമയം, പലപ്പോഴും താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ട് എന്നാണ് സായ് പല്ലവി പറഞ്ഞത്. അതേസമയം, അമരാൻ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ.

ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ നായകൻ. രാജ്കുമാർ പെരിയസാമിയാണ് സിനിമയുടെ സംവിധായകൻ. ഒക്ടോബറിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. പിന്നാലെ നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേൽ എന്ന ചിത്രവും അണിയറയിലുണ്ട്. എസ്‌കെ 21, രാമായണ എന്നിവയും പുറത്തെത്താനുണ്ട്.

More in Actress

Trending