Actor
13 വർഷം ആ ദുരന്തംപേറി ജീവിച്ചു! എല്ലാത്തിനും കാരണക്കാരൻ ദിലീപ്; നടനെ ഞെട്ടിച്ച് ആ അമ്മ… കണ്ണീരിൽ കുടുംബം
13 വർഷം ആ ദുരന്തംപേറി ജീവിച്ചു! എല്ലാത്തിനും കാരണക്കാരൻ ദിലീപ്; നടനെ ഞെട്ടിച്ച് ആ അമ്മ… കണ്ണീരിൽ കുടുംബം
മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. സൂപ്പർ താര ചിത്രങ്ങൾക്കൊപ്പം പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. തന്റെ സിനിമകളിൽ എല്ലാം സഹതാരങ്ങളോട് ദിലീപ് കാണിക്കുന്ന സ്നേഹവും കരുതലും എപ്പോഴും ചർച്ചയായിരുന്നു.
ദിലീപിനെ കുറിച്ച് കൊല്ലം തുളസി അടക്കം നിരവധി താരങ്ങൾ സഹായം നൽകിയ സാഹചര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അഭിനയിക്കാൻ പോലും അവസരമില്ലാവർക്ക് തന്റെ സിനിമ വഴി അവസരങ്ങൾ ദിലീപ് നൽകിയിട്ടുണ്ടെന്ന് നിരവധി നടന്മാരും നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ സഹായത്തെ കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തെറ്റായ വാർത്തകൾ കാരണം കഴിഞ്ഞ അഞ്ചു വർഷമായി തനിക്ക് സിനിമയില്ലെന്നാണ് ശാന്തകുമാരി പറയുന്നത്. ‘എന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നെന്നും എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ലെന്നും നടി പറഞ്ഞു.
ഈ അവസ്ഥ വന്നതോടെ ഒരു വരുമാനവും ഇല്ലായിരുന്നെന്നും പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ തനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നെന്നും അവർ വെളിപ്പെടുത്തുന്നു.
അതേസമയം ഈ അവസ്ഥയിൽ താൻ പതിമൂന്ന് വർഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വർഷവും ഓരോരുത്തർ തനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഈ കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും എന്നാൽ ദിലീപ് തന്നെ കണ്ടെത്തുകയായിരുന്നെന്നും ശാന്തകുമാരി പറഞ്ഞു.
ഇപ്പോൾ എല്ലാം ഉണ്ടാകാൻ കാരണക്കാരൻ ദിലീപാണ്. അദ്ദേഹത്തെ കാരണമാണ് തനിക്ക് വീടുണ്ടായതെന്നും താരം പറഞ്ഞു. ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോയെന്നും കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞ് അവസാനിപ്പിച്ചു.