Connect with us

ഹാസ്യ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് താരദമ്പതികളുടെ പുത്രൻ തൈമൂർ ; ആദ്യ അഭിനയം സൂപ്പർ സ്റ്റാറിനൊപ്പം !!!

Malayalam Breaking News

ഹാസ്യ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് താരദമ്പതികളുടെ പുത്രൻ തൈമൂർ ; ആദ്യ അഭിനയം സൂപ്പർ സ്റ്റാറിനൊപ്പം !!!

ഹാസ്യ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് താരദമ്പതികളുടെ പുത്രൻ തൈമൂർ ; ആദ്യ അഭിനയം സൂപ്പർ സ്റ്റാറിനൊപ്പം !!!

സൈഫ് അലിഖാന്റേയും കരീന കപൂറിന്റെയും മകൻ തൈമൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തൈമൂര്‍ അലി ഖാന് മാതാപിതാക്കളുടെ അത്ര തന്നെ ആരാധകരുണ്ട്.

തൈമൂറിന്‍റെ കാര്യത്തില്‍ പാപ്പരാസികള്‍ക്കും പ്രത്യേക ശ്രദ്ധയുണ്ട്. താര ദമ്ബതികളുടെ പിഞ്ചോമന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നുള്ളതാണ് ബി ടൗണില്‍ നിന്നുളള ഏറ്റവും പുതിയ വാര്‍ത്ത.

കരീന കപൂര്‍ അഭിനയിക്കുന്ന ഗുഡ് ന്യൂസിലൂടെയാണ് തൈമൂറിന്‍റെ സിനിമാ പ്രവേശനം. സൂപ്പര്‍ താരം അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് തൈമൂറിന്‍റെ സ്ക്രീന്‍ പ്രസന്‍സ് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടി കൈറ അദ്വാനിയോടൊപ്പം തൈമൂര്‍ ഓടിക്കളിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ഗുഡ് ന്യൂസിന്‍റെ ചിത്രീകരണ വീഡിയോ അണ് ഇതെന്ന് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.

അക്ഷയ് കുമാര്‍, കരീന കപൂര്‍, കൈറ അദ്വാനി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ഗുഡ് ന്യൂസ് സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലെത്തും. നര്‍മ്മത്തിന് പ്രധാന്യം നല്‍കുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

taimur debut in good news filim

More in Malayalam Breaking News

Trending

Recent

To Top