Connect with us

മൂന്നു ഭാഷയും മൂന്നു ഷാജിമാരും താരങ്ങൾ ! – മേരാ നാം ഷാജിയെ കുറിച്ച് നാദിർഷ !

Malayalam Breaking News

മൂന്നു ഭാഷയും മൂന്നു ഷാജിമാരും താരങ്ങൾ ! – മേരാ നാം ഷാജിയെ കുറിച്ച് നാദിർഷ !

മൂന്നു ഭാഷയും മൂന്നു ഷാജിമാരും താരങ്ങൾ ! – മേരാ നാം ഷാജിയെ കുറിച്ച് നാദിർഷ !

മലയാള സിനിമയിൽ വര്ഷങ്ങളായി ചിരി വസന്തം ഒരുക്കുന്ന ചിലരിൽ ഒരാളാണ് നാദിർഷ . ആ ചിരിക്കൂട്ടെല്ലാം തന്റെ ചിത്രങ്ങളിലൂടെയും നാദിർഷാ പങ്കു വെയ്ക്കുന്നുണ്ട് . തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ് നാദിർഷ . മികച്ചൊരു സംവിധായകനാണ് താൻ എന്ന് മുൻപ് തന്നെ തെളിയിച്ച നാദിർഷായുടെ മേരാ നാം ഷാജിക്കും വാനോളം പ്രതീക്ഷയാണ് ഉള്ളത്.

മുൻ ചിത്രങ്ങൾ സൗഹൃദവും കുടുംബവുമൊക്കെ ഉൾപ്പെട്ട ചിത്രങ്ങൾ ആയിരുന്നെങ്കിൽ മേരാ നാം ഷാജി അങ്ങനെ അല്ല എന്ന് പറയുകയാണ് നാദിർഷ . ഇത് മൂന്നു സ്ഥലങ്ങളിൽ നിന്നും വരുന്ന മൂന്നു ഷാജിമാരുടെ കഥയാണ് . ഇവർ സുഹൃത്തുക്കളല്ല . ബി രാകേഷാണ് ചിത്രത്തിന്റെ നിർമാതാവ് .

വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ . നാദിർഷായുമായി ആദ്യമായാണ് വിനോദ് ഇല്ലമ്പിളി ഒന്നിക്കുന്നത്. ബിജു മേനോൻ , ആസിഫ് അലി , ബൈജു എന്നിവർക്കൊപ്പം നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. മൈഥിലി ഒരു തിരിച്ചു വരവ് നടത്തുകയാണ് മേരാ നാം ഷാജിയിലൂടെ . ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .

nadirshah about mera naam shaji

More in Malayalam Breaking News

Trending

Recent

To Top