Actress
ഞാൻ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് തപ്സി
ഞാൻ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് തപ്സി
പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ്നടി തപ്സി. ’എന്റെ ജീവിതത്തിൽ ഒരാളുണ്ട്. എന്റെ വീട്ടുകാർക്ക്അതറിയുകയും ചെയ്യാം. ഒന്നും രഹസ്യമാക്കി വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തിൽ ആരെങ്കിലുമുണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്. എന്നാൽ തലക്കെട്ടുകൾക്ക് വേണ്ടി ഞാൻ ഇതേക്കുറിച്ച് മാത്രം സംസാരിക്കുകയില്ല.” താരം പറയുന്നു.
ബാഡ്മിന്റൺ താരം മാത്യൂസ് ബോയുമായി തപ്സി പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തപ്സി പ്രതികരിച്ചിട്ടില്ല. താൻ പ്രണയിക്കുന്നതാരെയാണെന്നും താരം വെളിപ്പെടുത്തിയിട്ടില്ല.
Taapsee Pannu
