Connect with us

ഡബ്ല്യുസിസിയില്‍ ചേര്‍ന്നാല്‍ അടി കിട്ടുമെന്ന് സുകുമാരിയമ്മ പറഞ്ഞു, ഈ സംഘടനയുടെ അജണ്ട എന്താണെന്ന് തനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ലെന്ന് ശ്വേത മേനോന്‍

Actress

ഡബ്ല്യുസിസിയില്‍ ചേര്‍ന്നാല്‍ അടി കിട്ടുമെന്ന് സുകുമാരിയമ്മ പറഞ്ഞു, ഈ സംഘടനയുടെ അജണ്ട എന്താണെന്ന് തനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ലെന്ന് ശ്വേത മേനോന്‍

ഡബ്ല്യുസിസിയില്‍ ചേര്‍ന്നാല്‍ അടി കിട്ടുമെന്ന് സുകുമാരിയമ്മ പറഞ്ഞു, ഈ സംഘടനയുടെ അജണ്ട എന്താണെന്ന് തനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ലെന്ന് ശ്വേത മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്.

1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടവും ശ്വേത നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശ്വേത നേടികഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇ്പപോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഡബ്ല്യുസിസിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതില്‍ മെമ്പര്‍ ആകാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പര്‍ എന്ന നിലയില്‍ തനിക്ക് അഭിമാനമാണെന്നും പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയുമെന്നും ശ്വേത പറയുന്നു.

ഞാനും ദുല്‍ഖറും മസ്‌കറ്റില്‍ ഒരു ഷോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് WCC എന്ന ഒരു സംഘടന രൂപീകരിച്ചത് അറിയുന്നത്. ആ സമയത്ത് എന്റെ ഫോണിലേയ്ക്ക് കോളുകള്‍ വരാന്‍ തുടങ്ങി. കേരളത്തില്‍ എന്തോ നടന്നിട്ടുണ്ട് അതുകൊണ്ടാണ് മാധ്യമങ്ങളുടെ കോള്‍ വരുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഫോണ്‍ എടുത്തപ്പോള്‍ അവര്‍ ചോദിച്ചു നിങ്ങള്‍ ഡബ്ലുസിസിയില്‍ ഉണ്ടോ! എന്ന്.

അപ്പോഴാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നത്. തിരിച്ചു നാട്ടില്‍ വന്നപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. എന്നെ അവരാരും വിളിച്ചിട്ടുമില്ല, അതിന്റെ ഭാഗമാകാന്‍ പോയിട്ടുമില്ല. ഞാന്‍ അമ്മ മെമ്പറാണ്, അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അമ്മ സംഘടനയില്‍ നിന്നു പോലും ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്, പിന്നെ എന്തിനാണ് ഞാന്‍ വേറെ ഒരു സംഘടനയില്‍ പോകുന്നത്.

ഡബ്ലു സി സി യുടെ അജണ്ട എന്താണെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല. ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സുകുമാരിയമ്മയും ഷീലാമ്മയും എന്നോട് ചോദിച്ചിട്ടുണ്ട് ഡബ്ല്യുസിസിയെപ്പറ്റി. ‘നീ അതില്‍ മെമ്പര്‍ ആണോ, എങ്കില്‍ നിന്നെ അടിക്കും’ എന്ന് സുകുമാരി അമ്മ പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു കാര്യം പറയണമെങ്കില്‍ ഞാന്‍ പറയും, അതിന് വെറുതെ മുങ്ങിക്കൊണ്ട് ഇരിക്കില്ല. ഞാന്‍ കുരച്ചു കൊണ്ടിരിക്കുന്ന പട്ടിയല്ല. കടിക്കണമെങ്കില്‍ ഞാന്‍ കടിക്കും എന്നും ശ്വേത പറയുന്നു.

അതേസമയം, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകന്‍ ആക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.

ബോളിവുഡില്‍ അടക്കം അഭിനയിച്ചിട്ടുള്ള നടി മോഡലിംങ്ങ് രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് എത്തിയത്. അനശ്വരത്തിന് പിന്നാലെചെറുതും വലുതുമായ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ശ്വേത മേനോന്‍ അത്ഭുതപ്പെടുത്തിയിരുന്നു.

ഹാസ്യമായാലും, നെഗറ്റീവ് കഥാപാത്രങ്ങളായാലും അങ്ങനെ എല്ലാ തരം കഥാപാത്രങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് ശ്വേതാ മേനോന്‍ തെളിയിച്ചിട്ടുമുണ്ട്. സിനിമയില്‍ മാത്രമല്ല തന്റെ സ്വകാര്യ ജീവിതത്തിലും ശ്വേതാ മേനോന്‍ സംതൃപ്തയാണ്. പലപ്പോഴും കുടുംബത്തെ കുറിച്ചും നടി വാചാലയാകാറുണ്ട്.

Continue Reading
You may also like...

More in Actress

Trending