“പറ്റിയത് ഒരേ ഒരു തെറ്റ് ;വിവാഹം…അത് തെറ്റാണെന്നു ഞാൻ മനസിലാക്കും മുൻപ് അച്ഛൻ മനസിലാക്കിയിരുന്നു ” – വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ
മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേതാ മേനോൻ. ശ്വേതയുടെ അച്ഛൻ വിട പറഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. അച്ഛനെക്കുറിച്ചും തന്റെ ജീവിതത്തിലുണ്ടായ തെറ്റിനെ പറ്റിയും മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ .
“പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോസ്ലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന് മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട് എന്‍ഗേജ്മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന് കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ”പുറത്തെല്ലാരും കാത്തു നില്ക്കുന്നുണ്ടാവും, അച്ഛന് ചെല്ലൂ..” അച്ഛന് തലചെരിച്ച് എന്നെ നോക്കി, ”നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? ” എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം.
ഞാനൊന്നും പറഞ്ഞില്ല. അച്ഛന് പതുക്കെ പുറത്തിറങ്ങി. എന്റെ ബ്യൂട്ടീഷ്യന് എന്നോടു പറഞ്ഞു, ”ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന് നിന്നത്..” അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ”ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന് ആ കല്യാണം തടഞ്ഞേനേ..” പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. – ശ്വേത പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...