Malayalam
ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ…
ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ…
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്വേത മേനോന് വീണ്ടും തിരിച്ചെത്തുകയാണ്. സിനിമയിലൂടെയല്ല ടെലിവിഷനിലൂടെയാണ് ഇത്തവണത്തെ വരവ്. പതിവ് പോലെ തന്നെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോയിലൂടെയാണ് താരമെത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും അടുത്തിടെയാണ് കൂടുതല്‍ വിവരങ്ങളെത്തിയത്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കുന്ന പരിപാടി മഴവില്‍ മനോരമയിലാണ് സംപ്രേഷണം ചെയ്യുന്നത്. കുസൃതി കുടുംബമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ അവതാരകയായാണ് ശ്വേത എത്തുന്നത്. അഭിനയം മാത്രമല്ല അവതരണവും വിധിനിര്‍ണ്ണയവുമൊക്കെ തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു ശ്വേത മേനോന്. ഫാമിലി ഗെയിം ഷോയുമായാണ് ഇത്തവണയും താരമെത്തുന്നത്. കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കുസൃതി കുടുംബം. രസകരമായ ടാസ്ക്കുകളും അപ്രതീക്ഷിത സമ്മാനങ്ങളുമൊക്കെയാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ പരിപാടിയുടെ സംപ്രേഷണവും ആരംഭിക്കും.
swetha back to television programme
