ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോൾ സോറി പറഞ്ഞു, ഞാൻ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ അങ്ങനെ സംഭവിച്ചത്; സ്വാസിക പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സ്വാസിക. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ.. തുടർച്ചയായി പുറത്തിറങ്ങിയ മൂന്ന് സിനിമകളിലാണ് സ്വാസികയുടെ സാന്നിധ്യം ഉള്ളത്. കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ചതുരം എന്നിവയാണവ. ചതുരത്തിൽ നായിക ആയാണ് സ്വാസിക എത്തുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി. ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമയിൽ അഭിനയിച്ചതിനെ പറ്റി സ്വാസിക സംസാരിച്ചു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.
‘സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ലിങ്കുകളിൽ ഒന്നും ഉണ്ടാവാറില്ല. സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതൊക്കെ ആയിരുന്നു. ഇത് അങ്ങനെ അല്ല. ഇതിൽ ക്ലിക്ക് ചെയ്താൽ എന്തെങ്കിലും ഉണ്ടാവും. ഇത്രയും നാൾ പറ്റിച്ച പോലെ ഇനി പറ്റിക്കില്ല’സിനിമയുടെ കഥ പറയുമ്പോൾ പല ചോദ്യങ്ങൾ മനസ്സിൽ കൂടെ പോയി. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായ കഥാപാത്രം കിട്ടുകയാണ്. നൂറ് സീനുള്ള സിനിമയിൽ 99 സീനിലും ഞാനുണ്ട്. പോസ്റ്ററുകളിൽ മെയിൻ ആയി ഞാൻ വരുന്നു. ഇതൊക്കെയാണല്ലോ ഞാൻ സ്വപ്നം കണ്ടത്. ഇനി ഞാനെന്തിനാണ് വേറെ കാര്യങ്ങൾ ആലോചിക്കുന്നത്.
രണ്ട് ആർട്ടിസ്റ്റുകളുടെയും കംഫർട്ട് സോൺ നോക്കിയാണ് ഇന്റിമേറ്റ് സീനുകൾ എടുക്കുക. ആദ്യ സീനിൽ മൂന്ന്, നാല് ടേക്ക് പോയി. ഫെെറ്റ് സീൻ, ഗാനരംഗം ഒക്കെ ചെയ്യുന്ന പോലെ തന്നെയാണ് ഇതിലും. എല്ലാ ടെക്നീഷ്യൻമാരും അവരുടെ ജോലികളിൽ ആയിരിക്കും’
‘അല്ലാതെ ഇന്റിമേറ്റ് സീൻ എന്ന് പറഞ്ഞ് സ്വന്തം ജോലി മറന്ന് നിൽക്കുക അല്ല എല്ലാവരും. പൊതുവെ സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ, ഷോർട്ട് വസ്ത്രങ്ങൾ, സ്ലീവ് ലെസ് തുടങ്ങി എല്ലാം എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷെ അതെല്ലാം മറന്ന് ചെയ്തത് ഈ സിനിമയിൽ ആണ്. അത് എനിക്ക് കിട്ടിയ കഥാപാത്രം അങ്ങനെ ആയത് കൊണ്ട് മാത്രമാണ്’നാളെ വേറൊരു സിനിമയിൽ ഗാന രംഗത്തിന് വേണ്ടി മാത്രം ഷോർട്ട് ഡ്രസ് ഇടാൻ പറഞ്ഞാൽ ഞാൻ ഇടില്ല. കാരണം ആ സിനിമയ്ക്ക് അത് ആവശ്യം ഇല്ല. തൊട്ട് മുന്നേ ഞാൻ ഇട്ടിമാണി സിനിമ ചെയ്തപ്പോൾ സ്ലീവ് ലെസ് ഡ്രസ് തന്നു. പക്ഷെ ഞാനത് ഇട്ടില്ല. സ്ലീവ്ലെസ് ഇടാറില്ല, എനിക്ക് കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു. ആ സിനിമയ്ക്ക് ഞാൻ സ്ലീവ് ലെസ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രത്യേകിച്ച് മാറ്റം ഒന്നുമില്ലെന്നും സ്വാസിക പറഞ്ഞു.
ഉണ്ണി മുകുന്ദനൊപ്പം തന്റെ പേര് ചേർത്ത് വന്ന ഗോസിപ്പ് ആണ് ഏറെക്കാലം നീണ്ടു നിന്നതെന്നും സ്വാസിക പറഞ്ഞു. മാമാങ്കം കണ്ടിട്ട് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ മുതലാണ് തുടങ്ങിയത്. ലോക്ഡൗൺ സമയത്ത് ഉണ്ണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരുന്നു.മഴ വന്നപ്പോൾ വാഴ ഒടിഞ്ഞ് പോയി എന്നുള്ള പോസ്റ്റ് ആയിരുന്നു. അയ്യോ എന്ന് ഞാൻ കമന്റിട്ടു. സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, കൃഷി നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയുള്ള ഗോസിപ്പുകൾ വന്നിരുന്നു. അത് കേട്ട് ഏറെ ചിരിച്ചെന്നും സ്വാസിക പറഞ്ഞു.
ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോൾ സോറി പറഞ്ഞു. ഞാൻ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ ഈ ഗോസിപ്പ് വന്നത്. അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഇതിൻെറെ ഭാഗമാണല്ലോ എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകിയെന്നും സ്വാസിക പറഞ്ഞു.