നിങ്ങളെ പിരിക്കാനുള്ള കാരണമാണ് ആ പ്രണയം ;കാവ്യയെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു; ആ സിനിമയ്ക്കിടെ സംഭവിച്ചത് ; ലാൽ ജോസ് പറയുന്നു
എത്രകാലം മാറിനിന്നാലും പ്രേക്ഷകർ മറക്കാത്ത നടിയാണ് കാവ്യാ മാധവൻ .സ്കൂൾ കുട്ടിയായിരിക്കുന്ന കാലം മുതൽ കാവ്യയെ പലരും സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ്. പിന്നെ കൗമാരക്കാരിയായും, യുവതിയായും മാറിയ കാവ്യ 30കളുടെ തുടക്കം വരെ അഭിനയരംഗത്ത് സജീവമായി. ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ സ്കൂൾ ബസ് രംഗത്തിലാണ് കാവ്യാ മാധവനെ കാണാൻ സാധിക്കുക 1999 ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന് സിനിമയിൽ നായികയായി തുടക്കം കുറിച്ച കാവ്യ 2017 ൽ റിലീസ് ചെയ്ത പിന്നെയും എന്ന സിനിമ വരെ തന്റെ ജൈത്രയാത്ര തുടർന്നു.
ഇതിനിടെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കാവ്യക്ക് കഴിഞ്ഞു. അനന്തഭദ്രം, പെരുമഴക്കാലം, വാസ്തവം, മീശമാധവൻ, ഗദ്ദാമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കാവ്യക്ക് ലഭിച്ചു. എങ്കിൽപ്പോലും അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിക്കുന്നില്ലെന്ന പരാതി കാവ്യക്കുണ്ടായിരുന്നു. ഇതേക്കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. കാവ്യ ചെയ്യാനാഗ്രഹിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം.
നടി രാധികയാണ് ഈ കഥാപാത്രം ചെയ്തത്. ഇതേ ചിത്രത്തിൽ താര എന്ന നായികാ വേഷം ചെയ്തത് കാവ്യയാണ്. പക്ഷെ താരയേക്കാൾ റസിയയാണ് കാവ്യയുടെ മനസിൽ ഇടം പിടിച്ചത്. ഇതേക്കുറിച്ച് ക്ലാസ്മേറ്റ്സിന്റെ സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ട് തുടങ്ങാനിരിക്കെ ക്ലാസ്മേറ്റ്സിന്റെ കഥയെക്കുറിച്ച് കൂടുതൽ മനസിലാക്കിയ കാവ്യ കരയുകയും ഷൂട്ടിംഗിന് വരാതിരിക്കുകയും ചെയ്തെന്ന് ലാൽ ജോസ് പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.കാവ്യ വരാതായപ്പോൾ എന്താണ് കാര്യമെന്നറിയാൻ നേരിട്ട് ചെന്നു. കാവ്യയുടെ പ്രശ്നം ഈ പടത്തിലെ റസിയ ആണെന്നാണ്.
ആ റോൾ ഞാൻ ചെയ്യാം, ഇത് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്ക് എന്ന് കാവ്യ. കാവ്യയെ പോലെ പ്രശസ്തയായ നടി ആ കഥാപാത്രം ചെയ്താൽ ശരിയാകില്ലെന്ന് നടിയോട് പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു. താരയുടെ പ്രാധാന്യം കാവ്യയെ മനസിലാക്കിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.എല്ലാ പ്രണയ കഥകളിലും കോമണായൊരു സ്ട്രക്ചർ ഉണ്ട്. ആദ്യം രണ്ട് പേർ തമ്മിൽ വഴക്കടിക്കും, പിന്നെ പ്രണയിക്കും, പ്രണയം തീവ്രമാകുന്ന സമയത്ത് അവരെ പിരിക്കാൻ ഒരു പ്രശ്നം വരും. താരയുടെയും സുകുമാരന്റെയും പ്രണയത്തിന് വിഘ്നം വരുത്തുന്നത് മറ്റാരും അറിയാതിരുന്ന മറ്റൊരു പ്രണയം ആയിരുന്നു.
നിങ്ങളെ പിരിക്കാനുള്ള കാരണമാണ് മുരളി-റസിയ പ്രണയവും മുരളിയുടെ മരണവുമൊക്കെ.താര തന്നെയാണ് ഈ സിനിമയിലെ നായിക. അവരുടെ പ്രണയ നദിക്കുണ്ടാകുന്ന വിഘ്നം ആണ് മുരളിയുടെയും റസിയയുടെയും പ്രണയം എന്നൊക്കെ പറഞ്ഞ് കൺവിൻസ് ചെയ്ത ശേഷമാണ് കാവ്യ അഭിനയിക്കാൻ വന്നതെന്ന് ലാൽ ജോസ് വ്യക്തമാക്കി
അവളെ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ ഇൻഡ്ട്ര്യൂസ് ചെയ്തത് ഞാനാണ്. മീശ മാധവൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയിലും അവൾ എന്നോടൊപ്പം വർക്ക് ചെയ്തതാണ്. ആ കടപ്പാടും സ്നേഹവും കൊണ്ട് തന്നെയാണ് ക്ലാസ്മേറ്റ്സിൽ കാവ്യ അഭിനയിച്ചത്. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പടത്തിന്റെ ഫൈനൽ സ്റ്റേജിലെത്തുമ്പോൾ റസിയ സ്കോർ ചെയ്യുമെന്ന് മനസിലാക്കിയെന്നും ലാൽ ജോസ് വ്യക്തമാക്കി.
കാവ്യ കരുതിയത് പോലെ തന്നെയാണ് ക്ലാസ്മേറ്റ്സിന്റെ റിലീസിന് ശേഷം സഭവിച്ചത്. റസിയ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു. രാധികയുടെ കരിയറിൽ ഈ കഥാപാത്രം വഴിത്തിരിവായി. അതേസമയം താരയെ മികച്ച രീതിയിൽ കാവ്യ അവതരിപ്പിച്ചു.