Malayalam
വളർത്തുമക്കളും കാമുകനും നൽകിയ പിറന്നാൾ സമ്മാനം കണ്ട് സുസ്മിത ചെയ്തത് കണ്ടോ;വികാര ഭരിതമായ ആ നിമിഷങ്ങൾ!
വളർത്തുമക്കളും കാമുകനും നൽകിയ പിറന്നാൾ സമ്മാനം കണ്ട് സുസ്മിത ചെയ്തത് കണ്ടോ;വികാര ഭരിതമായ ആ നിമിഷങ്ങൾ!
ബോളിവുഡ് സുന്ദരി സുസ്മിത സെന്നിന്റെ പിറന്നാൾ ആഘോഷം പൊടി പൊടിച്ചതിന്റ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ വളർത്തുമക്കൾക്കും കാമുകനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോയാണ് സുസ്മിത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
വീടിന്റെ ടെറസിന് മുകളില്‍ സുസ്മിത അറിയാതെ ഇവര്‍ പിറന്നാള്‍ ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു. പിറന്നാളിന് അപ്രതീക്ഷിതമായി ലഭിച്ച ഗിഫ്റ്റ് കണ്ട് സുസ്മിത വികാരധീനയായി. തന്റെ 44ാം പിറന്നാളാണ് താരം കുടുംബത്തോടൊപ്പം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തെകുറിച്ച് തനിക്കൊരു ഐഡിയയും ഇല്ലായിരുന്നുവെന്ന് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മാജിക്കല്‍ ബെര്‍ത്ത്ഡേ ആയിരുന്നു ഇത്തവണ.
മനോഹരമായ ഈ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയ എന്റെ ജാന്‍ റോഹ്മാന് നന്ദി. എല്ലാവരും നന്നായി അഭിനയിച്ചു. വിളക്കുകളും ബലൂണുകളും ടെന്റും കേക്കും ഹൃദയത്തില്‍ നിന്നെഴുതിയ കുറിപ്പുകളും കൊണ്ട് അലങ്കരിച്ച മാജിക്കല്‍ ടെറസായിരുന്നു ഞാന്‍ അവിടെയെത്തിയപ്പോള്‍ കണ്ടത്. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു, സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമിൽ കുറിക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം തന്റെ വർക്ഔട്ട് വീഡിയോകൾ പങ്കുവെച്ചിരുന്നു.വിഡിയോകൾ വളരെ പെട്ടന്ന് വൈറലാകുകയും ചെയ്തു.എപ്പോഴും സാഹസിക മായി എന്തെങ്കിലും ഒക്കെ ചെയ്യാൻ സുസ്മിത ചെയ്യാറുണ്ട്.അത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യും.
susmitha sen birthday celebration
