ഇപ്പോഴത്തെ ആരെയും വിശ്വസിച്ചു കെട്ടാന്‍ കഴിയില്ല, പരീക്ഷണത്തിന് ഇല്ലെന്ന് സുസ്മിത
കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട ശ്രീലക്ഷ്മിയാണ് സുസ്മിത പ്രഭാകരന്‍. നീയും ഞാനും എന്ന സീ കേരളത്തിലെ ജനപ്രീയ പരമ്പരയിലൂടെയാണ് സുസ്മിത താരമാകുന്നത്. വേറിട്ട പ്രണയ കഥ പറഞ്ഞ പരമ്പരയിലെ നായകന്‍ ഷിജുവായിരുന്നു. സൂപ്പര്‍ ഹിറ്റായിരുന്ന പരമ്പര അവസാനിച്ചത് ഈയ്യടുത്തായിരുന്നു. ഇപ്പോഴിതാ പുതിയ പരമ്പരയുമായി എത്തുകയാണ് സുസ്മിത. ഇതിന് മുന്നോടിയായി ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുസ്മിത.
ഗുരുവായൂര്‍ സ്വദേശിയാണ് സുസ്മിത. ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹം തുണയും ധൈര്യവുമാണ് ഇത് വരെ എത്തിച്ചത് എന്നാണ് പ്രേക്ഷകരുടെ ശ്രീ പറയുന്നത്. ഭൂമി ചിത്രയുടെ ഒഡിഷനിലൂടെ സംവിധായകന്‍ ജനാര്‍ദ്ദനനാണ് സുസ്മിതയെ കണ്ടെത്തുന്നത്.തന്റെ ജീവിതത്തേക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ സുസ്മിത മനസ് തുറക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
വിവാഹം വേണ്ട എന്നാണ് തന്റെ തീരുമാനമാണെന്നാണ് സുസ്മിത പറയുന്നത്. ഇപ്പോഴത്തെ ആരെയും വിശ്വസിച്ചു കെട്ടാന്‍ ആകത്തില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ചിലത് സക്‌സസ് ആകും. പരീക്ഷണത്തിന് ഇല്ലെന്നും താരം പറയുന്നു. പെണ്ണുകാണലിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആലോചനകള്‍ വരുന്ന സമയം ഈ ചായ ഒക്കെ ആയി പോകേണ്ട അവസ്ഥകള്‍ എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത കാര്യം ആണെന്നാണ് സുസ്മിത പറയുന്നത്.
അങ്ങനെ ആണ് മുടി ബോബ് ചെയ്യുന്നത്. ഒരു പ്രോപ്പര്‍ട്ടി പോലെ അല്ലെ അവിടെ ചെന്ന് നില്‍ക്കുന്നത്. കുറെ വട്ടം നിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അങ്ങനെ കൂടി വന്നപ്പോള്‍ ആണ് ഈ ഫീല്‍ഡിലേക്ക് വരുന്നത്. എന്നാല്‍ താന്‍ സ്വന്തം കാലില്‍ നില്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരും ഫോഴ്സ് ചെയ്യാതെ ആയെന്നും താരം തുറന്നു പറയുന്നു. കാശൊക്കെ കിട്ടി തുടങ്ങിയതോടെ തരക്കേടില്ലാതെ പോവുകയാണെന്നും സുസ്മിത പറയുന്നു.
തുടക്കത്തില്‍ എന്റെ അഭിനയം അത്ര പോരായിരുന്നു. എങ്കിലും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഇത് വരെ എത്തിയെന്നാണ് തന്റെ കരിയറിനെക്കുറിച്ച് സുസ്മിത പറയുന്നത്. ഒരു ഫോട്ടൊഷൂട്ടാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ബിഗ് സ്‌ക്രീനില്‍ വരണം എന്ന് ആഗ്രഹം ഉണ്ടെന്നും താരം പറയുന്നു. സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തു. അതാണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചതെന്നാണ് താരം പറയുന്നത്.
അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു, പിന്നെ വീട് പണിയും ഒക്കെയായി കുറച്ചു കടങ്ങള്‍ വന്നു. കടങ്ങള്‍ കുറേശ്ശെ വീട്ടി വരുന്നു. ഡാന്‍സ് പഠിക്കണം എന്ന ആഗ്രഹം പോലും വേണ്ടെന്ന് വച്ചത് ഈ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ്. ഈ ഒരു ബുദ്ധിമുട്ട് കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്. പിന്നെ എന്നെയും കുടുംബത്തെയും സമൂഹം അംഗീകരിക്കണം എന്നും ഉണ്ടായിരുന്നു. അത് അഭിനയത്തില്‍ വന്നതോടെ സാധിച്ചുവെന്നാണ് സുസ്മിത പറയുന്നത്.
അതേസമയം അഭിനേത്രിയാകുന്നു എന്ന് അറിഞ്ഞപ്പോള്‍ ആദ്യം കുടുംബം ഇത്തിരി വിഷയം ആയിരുന്നു. ബന്ധുക്കളും നാട്ടുകാരും എന്ത് പറയും എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നതെന്നാണ് താരം പറയുന്നത്. അതേസമയം സീരിയലില്‍ വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിയെന്നും ഇതോടെ ബന്ധുക്കളുടെ പെരുമാറ്റത്തില്‍ പോലും മാറ്റങ്ങള്‍ വന്ന് തുടങ്ങിയെന്നും താരം തുറന്നു പറയുന്നു.
അച്ഛമ്മയുമായിട്ടാണ് സുസ്മിതയ്ക്ക് കൂടുതല്‍ അടുപ്പം. മനസ്സില്‍ ഒരു സ്ഥാനം ഉണ്ടാക്കിയിട്ടാണ് അച്ഛമ്മ പോകുന്നത്. ചെറുപ്പം മുതലേ അച്ഛമ്മ ആയിരുന്നു കൂട്ടെന്നും താരം പറയുന്നു. കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് നെഗറ്റീവ് കമന്റ്‌സ് നേരിടേണ്ടി വന്നിട്ടുണ്ട്, ഉയരക്കുറവിന്റെ അടിസ്ഥാനത്തില്‍ കളിയാക്കിയിട്ടുണ്ട് എന്നും സുസ്മിത കൂട്ടിച്ചേര്‍ക്കുന്നു. സുഖമോ ദേവിയാണ് സുസ്മിതയുടെ പുതിയ പരമ്പര.
