20 വർഷം മുൻപത്തേക്കാളും ഇപ്പോഴാണ് ഹോട്ട് ; ഹൃത്വിക്കിന്റെ വീഡിയോക്ക് സൂസന്റെ കമന്റ്
ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഹൃതിക് റോഷന്റെ വിഡിയോക്കുള്ള സൂസന്റെ കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നതു .20 വർഷം മുൻപ് കണ്ടതിനേക്കാൾ ഹൃതിക് ഇപ്പോഴാണ് ഹോട് എന്നാണ് സൂസന്റെ കമന്റ് .
പലരും വിവാഹമോചനം നേടി തമ്മിൽ കണ്ടാൽ പോലും മിണ്ടാത്ത സാഹചര്യത്തിലാണ് വിവാഹമോചനം നേടിയാൽ പോലും നല്ല സുഹൃത്തുക്കളായി തുടരാൻ കഴിയും എന്ന് ഹൃതികും സൂസനും തെളിയിച്ചിരിക്കുന്നത് .പതിമൂന്ന് വര്‍ഷം നീണ്ട ദാമ്പത്യം 2014 ല്‍ അവസാനിച്ചെങ്കിലും ഇരുവരും ഇന്നും ഉറ്റ സുഹൃത്തുക്കളാണ്. മക്കളോടൊപ്പം ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കാനും സമയം ചെലവിടാനും ഇരുവരും ശ്രദ്ധ പുലര്‍ത്താറുണ്ട്.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഹൃത്വിക് റോഷന്റെ വീഡിയോക്കുള്ള സൂസെന്റെ കമന്റാണ് ഇപ്പോള്‍ വൈറല്‍. 20 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഹൃത്വിക് ഹോട്ടായിട്ടുണ്ടെന്നായിരുന്നു സൂസെന്റെ കമന്റ്. കുസൃതിയും തമാശയും നിറഞ്ഞ സൂസെന്റെ കമന്റ് ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ്. സൂപ്പര്‍ 30 എന്ന ചിത്രത്തിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്.
പ്രായത്തെ തോൽപ്പിച്ച് കൊണ്ടുള്ള വേഷങ്ങളാണ് താരം ഓരോ ചിത്രങ്ങളിലും ചെയ്യുന്നത് .ശരീരം സൗന്ദര്യം ഏറെ ശ്രദ്ധിക്കുന്ന താരത്തിന്റെ ജിമ്മിലെ വർക്ക്ഔട്ടും ആരാധകരുടെ ഇടയിൽ ഏറെ ശ്രദ്ധേയമാണ് .
View this post on InstagramA post shared by Hrithik Roshan (@hrithikroshan) on
susan khan commented on hrithwik roshans workout video
