മമ്മൂട്ടി ചിത്രം സൂര്യ നിരസിക്കാന്‍ കാരണം ഇതാണ്!!!
By
മമ്മൂട്ടി ചിത്രം സൂര്യ നിരസിക്കാന്‍ കാരണം ഇതാണ്!!!
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി മഹി രാഘവ് ഒരുക്കുന്ന തെലുങ്ക് ചിത്രമായ ‘യാത്ര’യില്‍ മമ്മൂട്ടിയുടെ മകനായി തമിഴ് താരം ‘സൂര്യ’ വേഷമിടും എന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ , ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ‘എന്‍ .ജി .കെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് സൂര്യ.
ദീപാവലി റിലീസ് നിശ്ചയിച്ചിരിക്കുന്ന എന്‍ .ജി .കെ യുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ യാത്രയില്‍ മമ്മൂട്ടിയോടൊപ്പം സൂര്യയ്ക്ക് അഭിനയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന യാത്രയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍,സൂര്യയ്ക്ക് മുന്‍പും മമ്മൂട്ടി ചിത്രം നഷ്ട്ടപെട്ടിട്ടുണ്ട്.
സംവിധായകന്‍ ‘ലിങ്കുസ്വാമി’യുടെ ആദ്യത്തെ ചിത്രമായ ആനന്ദത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിക്കാന്‍ ലിങ്കുസ്വാമി ആദ്യം സമീപിച്ചത് സൂര്യയെയാണ്.പക്ഷേ, അന്ന് ബാല സംവിധാനം ചെയ്യുന്ന ‘നന്ദ’എന്ന ചിത്രത്തിലെ നായകവേഷം സൂര്യയെ തേടി വന്നപ്പോള്‍ സംവിധായകന്‍ ലിങ്കുസ്വാമി തന്നെ നന്ദയില്‍ അഭിനയിക്കാന്‍ സൂര്യയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
surya not part of mammootty’s YSR biopic yathra
