പത്തു ലക്ഷം രൂപയുടെ ഹാർലി ഡേവിഡ്‌സൺ മോഷണം പോയത് 7000 രൂപക്ക് !!!
By
പത്തു ലക്ഷം രൂപയുടെ ഹാർലി ഡേവിഡ്‌സൺ മോഷണം പോയത് 7000 രൂപക്ക് !!!
വാഹന മോഷണങ്ങൾ പല തരത്തിൽ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകാം. പക്ഷെ ടെസ്റ്റ് ഡ്രൈവിന് എന്ന് പറഞ്ഞ് വണ്ടി കൊണ്ട് പോയ കള്ളന്മാർ വിരളമാണ്. പക്ഷെ സംഭവം സത്യമാണ്. ഡൽഹിയിലാണ് ഇങ്ങനെ വാഹനം മോഷണം പോയത്. മോഷണം പോയതാകട്ടെ , ഹാർഡ്‍ലി ഡേവിഡ്സൺ ബൈക്കും..!!!
ഒഎൽഎക്‌സിൽ വണ്ടിയുടെ ഉടമയായ അജയ് സിംഗ് വിൽപ്പനക്കായി പരസ്യം നൽകിയിരുന്നു. ഇത് കണ്ടിട്ട് രാഹുൽ നാഗർ എന്ന് പരിചയപ്പെടുത്തിയ യുവാവാണ് ബൈക്കുമായി കടന്നത്. ആഗ്രയിൽ ബിസിനെസ്സ് ചെയ്യുന്നുവെന്നാണ് അജയ് സിങിനോട് യുവാവ് പറഞ്ഞത്. അജയ് സിങ്ങുമായി സംസാരിച്ച് ബൈക്കിനു പത്തു ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ചു .
ശേഷം 7000 രൂപ ടോക്കൺ നൽകി ടെസ്റ്റ് ഡ്രൈവിന് കൊണ്ട് പോയ വാഹനം പിന്നെ തിരിച്ചെത്തിയില്ല. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന , വാഹനങ്ങളെ കുറിച്ച് വിദഗ്ധമായ അറിവുള്ള യുവാവ് വളരെ വിശ്വസനീയമായ രീതിയിലാണ് പെരുമാറിയതെന്ന് അജയ് സിങ് പറയുന്നു. പോലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട് ..
harley davidson bike stolen in delhi
