Tamil
മൂന്ന് ദിവസം കൊണ്ട് 6.5 മില്യണിലധികം കാഴ്ച്ചകാരുമായി യൂട്യൂബ് പിടിച്ചടക്കി എൻ ജി കെ ട്രെയ്ലർ
മൂന്ന് ദിവസം കൊണ്ട് 6.5 മില്യണിലധികം കാഴ്ച്ചകാരുമായി യൂട്യൂബ് പിടിച്ചടക്കി എൻ ജി കെ ട്രെയ്ലർ
താനാ സേര്‍ന്തക്കൂട്ടമായിരുന്നു സൂര്യ അവസാനമായി നായകാനായ ചിത്രം .അതിനു ശേഷം ഒരിടവേളക്ക് ശേഷം ആണ് സൂര്യ വീണ്ടും നായകനായി എത്തുന്നത് .തമിഴിലെ നടിപ്പിന് നായകൻ എന്ന് വിശേഷണമുള്ള സുര്യയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻ ജി കെ
എന്‍ജികെയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ശെല്‍വരാഘവനും സൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് എന്‍ജികെ മികച്ച സ്വീകാര്യത നേടുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായൊരു സൂര്യ ചിത്രമെന്ന സൂചന നല്‍കികൊണ്ടാണ് എന്‍ജികെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നത്. തമിഴ്നാട്ടിലെന്ന പോലെ സൂര്യയ്ക്ക് എറ്റവും കൂടുതല്‍ ആരാധകരുളള കേരളത്തിലും ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. യൂടൂബില്‍ കത്തിക്കയറിയ ട്രെയിലര്‍ ഇപ്പോഴും തരംഗമായി തന്നെയാണ് മുന്നേറുന്നത്.
എന്‍ജികെ
ഇത്തവണ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായിട്ടാണ് ആരാധകരുടെ സ്വന്തം നടിപ്പിന് നായകന് എത്തുന്നത്. നന്ദഗോപാലന് കുമാരന് എന്ന മാസ് ഹീറോ പരിവേഷമുളള റോളിലാണ് തമിഴ് സൂപ്പര്‍താരം എത്തുന്നത്. അഭിനയ സാധ്യതകള്‍ ഏറെയുളള സൂര്യയുടെ കഥാപാത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും. മയക്കം എന്ന, ആയിരത്തില്‍ ഒരുവന് എന്നീ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശെല്‍വരാഘവന്റെ ആദ്യ സൂര്യ ചിത്രം കൂടിയാണിത്.
36 മത് ചിത്രം
നടന് ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രഭു ചിത്രം നിര്‍മ്മിക്കുന്നു.യുവന് ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. എന്‍ജികെയിലെ ഗാനങ്ങളെല്ലാം നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സൂര്യയുടെ 36ാമത്തെ ചിത്രമായിട്ടാണ് എന്‍ജികെ പ്രദര്‍ശനത്തിനെത്തുന്നത്.
മാസ്സ് ട്രെയ്ലർ
എപ്രില്‍ 29നായിരുന്നു എന്‍ജികെയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. സിനിമാ പ്രേമികളുടെയും ആരാധകരുടെയും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. പ്രതീക്ഷിച്ചതു പോലെ ഒരു മാസ് ചിത്രത്തിനു വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുളള ഒരു വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്. നന്ദഗോപാലന് കുമരന് ആയുളള സൂര്യയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയത്.
നേടിയ വ്യൂസ്
റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും എന്‍ജികെയുടെ ട്രെയിലര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി തുടരുകയാണ്. നിലവില്‍ 6.5 മില്യണിലധികം വ്യൂസ് നേടികൊണ്ടാണ് ട്രെയിലര്‍ യൂടൂബില്‍ മുന്നേറുന്നത്. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരുന്നു. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഒമ്പത് മില്യണിലധികം വ്യൂസായിരുന്നു നേടിയിരുന്നത്.
റിലീസ്
ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം മെയ് 31നാണ് പുറത്തിറങ്ങുന്നത്. സായി പല്ലവി ആദ്യമായി സൂര്യയുടെ നായികയാവുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് എന്‍ജികെ റിലീസിനെത്തുന്നത്. തമിഴില്‍ ധനുഷിനൊപ്പമുളള മാരി 2വിന്റെ വിജയത്തിനു ശേഷമാണ് നടിയുടെ പുതിയ ചിത്രമെത്തുന്നത്. ഒപ്പം രാകുല്‍ പ്രീതും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
surya ngk mass trailor hits youtube
