Malayalam
അഭിമാന നിമിഷം പങ്കുവച്ചു മെയ്ദിനത്തില്‍ താരമായി നടന്‍ ആന്റണി
അഭിമാന നിമിഷം പങ്കുവച്ചു മെയ്ദിനത്തില്‍ താരമായി നടന്‍ ആന്റണി
ഒറ്റ ചിത്രത്തിലൂടെ മികച്ച ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ നടൻ ആണ് ആന്റണി .അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു .അങ്കമാലിയിലെ വിന്‍സന്റ് പെപ്പെ എന്ന കഥാപാത്രം ജനങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.യാതൊരു സിനിമ പാരമ്ബര്യവുമില്ലാത്ത സാധരണ കുടുംബത്തില്‍ നിന്നാണ് ആന്റണി സിനിമയില്‍ എത്തുന്നത്. സിനിമയോടുള്ള ആഗ്രഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
മെയ്ദിനാശംസകള്‍ നേര്‍ന്നുള്ള താരത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അച്ഛന്റ് ചിത്രം പങ്കുവെച്ചു കൊണ്ടായികരുന്നു താരം പ്രേക്ഷകര്‍ക്ക് മെയ് ദിനാശംസ നേര്‍ന്നത്.” തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ…” എന്ന കുറിച്ച് കൂടി ചേർത്ത് ആയിരുന്നു അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്തത്..
തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….
Gepostet von Antony Varghese am Mittwoch, 1. Mai 2019
സംവിധായകന്‍ അരുണ്‍ ഗോപിയും ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഒരു മകന്‍ ഇതിലും നന്നായി എങ്ങനെയാണ് തൊഴിലാളിദിനം ആശംസിക്കുക അഭിമാനം ആന്റപ്പാ എന്നാണ് അരുണ്‍ ഗോപി കുറിച്ചത് .മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഒരുപാട് സന്തോഷം നിറഞ്ഞ മെയ്ദിന ആശംസ കണ്ടുവെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്തിരുന്നു.
antony varghese rocks in may day by sharing his fathers photo
