താരരാജവ് മോഹൻലാലിനൊപ്പം നടിപ്പിന് നായാകനും ; ആവേശത്തോടെ ആരാധകർ
മലയാളത്തിന്റെ താരരാജാവ് മോഹൻ ലാലും തമിഴകത്തിന്റെ നടിപ്പിന് നായകൻ സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ. തമിഴകവും കേരളക്കരയും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാൻ.
കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ നടക്കുകയാണ്. ഇപ്പോഴിതാ കാപ്പാന്റേതായി പുതിയൊരു ലൊക്കേഷന്‍ ചിത്രം കൂടി പുറത്തിറങ്ങിയിരിക്കുകയാണ് . സൂര്യയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്ഇതാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാപ്പാന്റെ പുതിയ സ്റ്റിലിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
. ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ എന്‍സ്ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്.ഓഗസ്റ്റ് അവസാന വാരമാണ് കാപ്പാന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അയന്, മാട്രാന് തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവിൻ ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. ആര്യ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സയേഷ, ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.
surya-mohanlal-social media
