Connect with us

ടിക്ടോക്കിൽ തരംഗമായി താര സുന്ദരികൾ!

Social Media

ടിക്ടോക്കിൽ തരംഗമായി താര സുന്ദരികൾ!

ടിക്ടോക്കിൽ തരംഗമായി താര സുന്ദരികൾ!

ലോകമെമ്പാടും ഇന്നത്തെ ചിന്ത വിഷയം ടിക് ടോക് ആപ്പിനെ പറ്റിയുള്ളതാണ് . ടിക്‌ടോക് വന്നതിനു ശേഷം ഒരുപാട് വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .ഒപ്പം ഒരുപാട് കലാകാരന്മാർക്കുള്ള വേദികൂടിയായി മാറിയിരിക്കുകയാണ്.ടിക്‌ടോക് വഴിയാണ് ഫുക്ക്രു ഇപ്പോൾ താരമായി മാറിയത്. അടുത്തായി സംവിധായകൻ ഉമ്മർ ലുലുവിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ് ഫുക്ക്രു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമ താരങ്ങൾ ടിക്‌ടോകിൽ എത്തിയതോടെയാണ് .

മലയാളത്തിലെ താരസുന്ദരിമാർ സിനിമയിൽ മാത്രമല്ല ടിക്ടോക്കിലും സൂപ്പർസ്റ്റാറുകളാണ്. അനുപമ പരമേശ്വരൻ,ലെന, സാനിയ, സോന നായർ തുടങ്ങി നിരവധി നായികമാര്‍ ടിക്ടോക്കിൽ സജീവ സാനിധ്യമാണ്. ഇവരുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.നിരവധി താരങ്ങളാണ് ഇപ്പോൾ ടിക്‌ടോക് ചെയ്‌യുന്നത്‌.

ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ഇത് വിദേശ വിപണിയിൽ പരിചയപ്പെടുത്തി.

2018 ൽ ഈ ആപ്ലിക്കേഷൻ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്ന് തുടങ്ങി ലോകത്തിൻറെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി.ഉപയോക്താക്കൾക്ക് 3-15 സെക്കൻഡുകൾ , 3-60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും ആഗോളതലത്തിൽ 500 മില്ല്യൻ ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷനെ ഇതുവരെ സ്വന്തമാക്കിയത്.

about tik tok actress

More in Social Media

Trending

Recent

To Top