Malayalam
കണ്ണീരോടെ എല്ലാ അമ്മമാര്‍ക്കും…,ഇത് ഞെട്ടിച്ചു കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ; വൈറലായി സൂര്യയുടെ കുറിപ്പ്
കണ്ണീരോടെ എല്ലാ അമ്മമാര്‍ക്കും…,ഇത് ഞെട്ടിച്ചു കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ; വൈറലായി സൂര്യയുടെ കുറിപ്പ്
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോന്. കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നര്‍ത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി റീല്‍ പങ്കുവെക്കുന്നവരില് ഒരാളാണ് സൂര്യയും. എന്നാല്‍ ഇത്തവണ എല്ലാ പോസ്റ്റുകളെയും കടത്തിവെട്ടുന്ന പ്രകടനമാണ് സൂര്യയില്‍ നിന്ന് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ സംഭാഷണമാണ് സൂര്യ ചെയ്തിരിക്കുന്നത്. കണ്ണീരോടെ എല്ലാ അമ്മമാര്‍ക്കും എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരത്തിന്റെ പ്രകടനം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു മകന്റെ അമ്മയായി എങ്ങനെ വികാരവതിയാകുമോ അതെ രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുകയാണ് താരം. വൈകാതെ ബിഗ്സ്ക്രീനില്‍ കാണാം എന്ന ആശംസയുമായാണ് വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ ആ 94 ദിവസം കൊണ്ട് ഞാന്‍ അനുഭവിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു. കുറേക്കാലം ഡിപ്രഷനില്‍ ആയി പോയെന്നും ഹേറ്റേഴ്സ് തനിക്ക് തിരിച്ചുവരാനുള്ള ഊര്‍ജ്ജം തന്നെന്നും സൂര്യ പറഞ്ഞു.
പ്രേക്ഷകര്‍ പലരും വിചാരിച്ചത് താന്‍ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടന് പെണ്‍കുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ശരിക്കും താന്‍ ഇങ്ങനെ തന്നെയാണെന്ന് കുറച്ചു പേര്‍ക്ക് മനസിലാകുന്നത്. അങ്ങനെ ചിലര്‍ വന്ന് സോറി പറഞ്ഞുവെന്നും താരം പ്രതികരിച്ചിരുന്നു.’പല കാര്യങ്ങളും പുറത്തുവന്നില്ല. എന്റെ നെഗറ്റീവ് വശങ്ങള് മാത്രമാണ് വന്നത്. ഞാന്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തു, അത്തരം കാര്യങ്ങളൊക്കെ ഹിഡന്‍ ആയിരുന്നു. പിന്നെ അന്ന് ലൈവും ഉണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോഴും എനിക്ക് ബിഗ് ബോസിനോട് നന്ദിയുണ്ട്. കാരണം ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞത് ആ ഒരു പ്ലാറ്റ്ഫോം വഴിയല്ലേ. അനാവശ്യപരമായ കുറേ ട്രോളുകളൊക്കെ വന്നത് സങ്കടമായി. നമ്മള് പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ട്രോളുകളായി വന്നത്’, ‘കുറേ നാള് ഞാന്‍ ഡിപ്രഷന് മോഡിലായിരുന്നു. അതോടെ ഷോയോട് മടുപ്പായി തുടങ്ങി. മണിക്കുട്ടന്റെ പേരില്‍ മാത്രമായിരുന്നില്ല ട്രോള്‍. ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിക്കുന്ന ആളാണ്, ഇമോഷണലി വീക്കാണ്. അതൊക്കെ ട്രോളുകളായി മാറി. ഞാന്‍ കരഞ്ഞാലും ചിരിച്ചാലും ദേഷ്യപ്പെട്ടാലുമൊക്കെ കുറ്റം. അങ്ങനെ എല്ലാത്തിനും ട്രോള്‍ വരാന്‍ തുടങ്ങി. ഇനിയെന്തു വന്നാലും കുഴപ്പമില്ല, കേള്‍ക്കാവുന്നതിന്റെ പരമാവധി കേട്ടു’, സൂര്യ പറഞ്ഞു.
എന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്. എനിക്ക് വേണമെങ്കില്‍ തളര്‍ന്നു നില്ക്കാമായിരുന്നു. ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണില്‍ ഒതുങ്ങാമായിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോള്‍ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ വ്യക്തമാക്കി. ബിഗ് ബോസില്‍ തന്റെ സഹമത്സരാര്‍ത്ഥികള്‍ ആയിരുന്നവരോടൊക്കെ ഇപ്പോള്‍ ഹായ് ബൈ റിലേഷന്‍ഷിപ്പ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ എന്നും സൂര്യ മേനോന് പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളു കൂടിയായ സൂര്യയുടെ ജീവിതം സിനിമയാക്കുന്നുവെന്ന വിവരവും പുറത്ത് വന്നിരുന്നു. സൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. ജെസ്പാല് ഷണ്മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ തന്നെ അഭിനയിക്കുകയും ചെയ്യുന്നു. സിനിമയുടെ പോസ്റ്ററും സൂര്യ പുറത്തുവിട്ടിരുന്നു. തന്റെ സ്വപ്നം സാഷാത്കരിച്ചുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സൂര്യ കുറിച്ചിരിക്കുന്നത്. ‘അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരന് യാഥാര്‍ഥ്യം ആക്കി തരുന്നു. ഞാന്‍ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റര്‍ ആണ് ഇത്. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു’ എന്നുമാണ് സൂര്യ കുറിച്ചിരുന്നത്.
