Connect with us

രാമക്ഷേത്ര നിര്‍മാണത്തിന് പവന്‍ കല്യാണ്‍ 30 ലക്ഷം, പ്രണിത ഒരു ലക്ഷം, അനൂപം ഖേര്‍ ഇഷ്ടിക, മോഹന്‍ലാലും ഉണ്ണിയും സംഭാവന നല്‍കിയില്ലേ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!

Malayalam

രാമക്ഷേത്ര നിര്‍മാണത്തിന് പവന്‍ കല്യാണ്‍ 30 ലക്ഷം, പ്രണിത ഒരു ലക്ഷം, അനൂപം ഖേര്‍ ഇഷ്ടിക, മോഹന്‍ലാലും ഉണ്ണിയും സംഭാവന നല്‍കിയില്ലേ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!

രാമക്ഷേത്ര നിര്‍മാണത്തിന് പവന്‍ കല്യാണ്‍ 30 ലക്ഷം, പ്രണിത ഒരു ലക്ഷം, അനൂപം ഖേര്‍ ഇഷ്ടിക, മോഹന്‍ലാലും ഉണ്ണിയും സംഭാവന നല്‍കിയില്ലേ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ വിശേഷങ്ങളാണ്. വലിയ ജനാവലിയെ സാക്ഷിയാക്കി അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, രജിനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സോനു നിഗം, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റണാവത്ത്,രജനികാന്ത്,ചിരജീവി, രാം ചരണ്‍ തേജ എന്ന് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്. കേരളത്തില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വേല്‍പള്ളി നടേശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠരു രാജീവരു ഉള്‍പ്പടെടെയുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ എമ്പുരാന്‍ ഷൂട്ടിങിനായി വിദേശത്തേക്ക് പോകേണ്ടതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്ഷേത്ര നിര്‍മാണം ആരംഭിച്ചശേഷം സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ പണവും മറ്റുമായി സംഭാവനകള്‍ നല്‍കിയിരുന്നു. രാമക്ഷേത്രം പണിയാന്‍ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാര്‍ 2021ല്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത് രാമക്ഷേത്രം പണിയാന്‍ തന്നാല്‍ കഴിയുന്ന തുക നല്‍കുമെന്നാണ്. എന്നാല്‍ എത്രയാണ് തുകയെന്നത് വെളിപ്പെടുത്തിയിരുന്നില്ല.

2021ല്‍ തന്നെ നടന്‍ മുകേഷ് ഖന്ന രാമ ക്ഷേത്രത്തിനായി താന്‍ നല്‍കിയ സംഭാവനയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്ര നിര്‍മ്മാണത്തിനായി താരം നല്‍കി. നടന്‍ അനുപം ഖേര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായിഒരു ഇഷ്ടികയാണ് സംഭാവന ചെയ്തത്. തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍ ഭീമമായ ഒരു തുകയാണ് സംഭാവന ചെയ്തത്. രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത് 30 ലക്ഷം രൂപയാണ്. കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളവര്‍ ചേര്‍ന്ന് 11000 രൂപ സമാഹരിച്ച് നല്‍കി.

അംബാനി രണ്ടരക്കോടി രൂപയാണ് നല്‍കിയത്. ശ്രീരാമനുവേണ്ടി എല്ലാം ഒരുക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഹേമമാലിനി രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാണെന്ന് അറിയിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയ തുക താരം വെളിപ്പെടുത്തിയില്ല. നടന്‍ മനോജ് ജോഷിയും സംഭാവന നല്‍കിയിട്ടുണ്ട്.അയോധ്യ നിധി സമര്‍പ്പണ അഭിയാന് വേണ്ടി തെന്നിന്ത്യന്‍ നടി പ്രണിത സുഭാഷ് ഒരു ലക്ഷം നല്‍കി. മലയാളത്തിലെ പ്രിയ താരങ്ങളായ മോഹന്‍ലാലും ഉണ്ണി മുകുന്ദനും നിര്‍മാണത്തില്‍ പങ്കാളികളായതായി കിംവദന്തികള്‍ വന്നിരുന്നു.

അതേസമയം, രാമക്ഷേത്രത്തിന്റെ മുഴുവന്‍ നിര്‍മ്മാണത്തിനും ധനസഹായം സംഭാവനകളാണ്. രാമക്ഷേത്രത്തിനു വേണ്ടി ഏറ്റവുമധികം സംഭാവന നല്‍കിയത് ദിലീപ് കുമാര്‍ വി ലഖിയും അദ്ദേഹത്തിന്റെ കുടുംബവുമാണ്. സൂറത്തില്‍ നിന്നുള്ള പ്രമുഖ വജ്ര വ്യാപാരിയാണ് ഇദ്ദേഹം. 101 കിലോഗ്രാം സ്വര്‍ണമാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ എടുത്തുപറയേണ്ടത്. ഏകദേശം 68 കോടി രൂപ മൂല്യംവരുന്ന സംഭാവന. ഈ സ്വര്‍ണം കൊണ്ടാണ് രാമക്ഷേത്രത്തിന്റെ വാതിലുകള്‍, ശ്രീകോവിലുകള്‍, ത്രിശൂലം, ഡമരു, തൂണുകള്‍ എന്നിവ അലങ്കരിച്ചിരിക്കുന്നത്.

രാം മന്ദിര്‍ ട്രസ്റ്റ് ഇന്നുവരെ സ്വീകരിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് ഈ ഓഫര്‍. 11.3 കോടി രൂപ സംഭാവന നല്‍കിയ ആത്മീയ നേതാവ് മൊരാരി ബാപ്പു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാമഭക്തരുടെ 8 കോടി രൂപ എന്നിവയാണ് മറ്റു എടുത്തുപറയേണ്ട സംഭാവനകള്‍.ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ്ഭായ് ധോലാകിയ 11 കോടി രൂപ സംഭാവന നല്‍കി. രാമക്ഷേത്രത്തിനു വേണ്ടി രാജ്യത്തെ മറ്റു ക്ഷേത്രങ്ങളും സംഭാവനകള്‍ സ്വീകരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top