Actor
ആ രാത്രി മമ്മൂട്ടി വിളിച്ചു! ഒന്നും മനപ്പൂർവമല്ല…! പിന്നാലെ പൊട്ടിക്കരഞ്ഞു..! മമ്മൂട്ടിയുടെ യഥാർത്ഥ സ്വഭാവം ഇതാണ്! അന്ന് സംഭവിച്ചത് വെളിപ്പെടുത്തി ആ നടൻ!
ആ രാത്രി മമ്മൂട്ടി വിളിച്ചു! ഒന്നും മനപ്പൂർവമല്ല…! പിന്നാലെ പൊട്ടിക്കരഞ്ഞു..! മമ്മൂട്ടിയുടെ യഥാർത്ഥ സ്വഭാവം ഇതാണ്! അന്ന് സംഭവിച്ചത് വെളിപ്പെടുത്തി ആ നടൻ!
50 വർഷത്തിലധികമായി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന നടനാണ് മമ്മൂട്ടി. മാത്രമല്ല നിരവധി ആരാധകരുള്ള മമ്മൂട്ടിയെക്കുറിച്ച് സിനിമാ ലോകത്തും പുറത്തും പല അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നാണ് പൊതുവെയുള്ള വിമർശകരുടെ വാദം. എന്നാൽ മമ്മൂട്ടിമായി വർഷങ്ങൾ നീണ്ട സൗഹൃദം നടനായ സുരേഷ് കൃഷ്ണയ്ക്കുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് നടൻ.
മമ്മൂക്കയുടെ കൂടെ ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ടെന്നും പെട്ടെന്ന് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെങ്കിലും അഞ്ച് മിനുട്ട് കൊണ്ട് തന്നെ പുള്ളിയെ ശാന്തനാക്കാൻ പറ്റിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. എന്നാൽ തന്നോട് ദേഷ്യപ്പെടില്ല. എന്തെങ്കിലും കാര്യത്തിൽ ശാസിക്കുമെങ്കിലും നമ്മുടെ വീട്ടിലെ ഏട്ടൻ വഴക്ക് പറയുന്നത് പോലെയാണ് അതെന്നും അത് രണ്ട് മിനുട്ടിൽ തീരുകയും ചെയ്യും. ഇഷ്ടമുള്ള ആളുകളോടെ പുള്ളി അങ്ങനെ പറയൂ. വളരെ ഇമോഷണലായ വ്യക്തിയാണ് മമ്മൂട്ടിയെന്നും അതിനെ എല്ലാവരും ജാഡയും അഹങ്കാരവുമെന്നൊക്കെ പറയാറുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു.
അതേസമയം വളരെ ഇമോഷണലായ വ്യക്തിയാണ് മമ്മുക്ക എന്നാണ് സുരേഷ് വെളിപ്പടുത്തുന്നത്. അത് നേരിട്ട് താൻ കണ്ട നിമിഷത്തെ കുറിച്ചും നടൻ വിവരിച്ചു. ”തന്റെ കല്യാണ സമയത്ത് മോഹൻലാൽ മേജർ രവിയുടെ പടത്തിനായി കാശ്മീരിലായിരുന്നു. എങ്കിലും മമ്മൂട്ടി വരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ പൊള്ളാച്ചിയിൽ ഷൂട്ട് നടക്കുന്ന സമയമായതിനാൽ, വിവാഹത്തിന്റെ തലേദിവസം മമ്മൂക്ക വിളിച്ച് വരാൻ പറ്റില്ലെന്നും വരുവാണേൽ മൂന്നു ദിവസത്തെ ഷൂട്ടിംഗ് ബ്രേക്ക് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ കുഴപ്പമില്ലെന്ന് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു.
എന്നാൽ രാത്രി പത്ത് മണിയായപ്പോൾ വീണ്ടും വിളിച്ച് എല്ലാം ഓക്കെയല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. എല്ലാം ഓക്കെയാണ്, പിന്നെ മമ്മൂക്ക വരാത്ത വിഷമം ഉണ്ടായിരുന്നുവെന്നും മമ്മൂക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കാൻ താനും ഭാര്യയും സ്വപ്നം കണ്ടിരുന്നു, അത് നടന്നില്ല എന്ന വിഷമമേയുള്ളൂ എന്നും പറഞ്ഞു. അപ്പോൾ ”ഡാ നീ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂർവം അങ്ങനെ ചെയ്യുമോ” എന്നാണ് സങ്കടം സഹിക്കാൻ പറ്റാതെ മമ്മൂക്ക പറഞ്ഞെന്നും സുരേഷ് കൃഷ്ണ ഓർക്കുന്നു.
