Connect with us

ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെ ദൂതൻ സുരേഷ് ​ഗോപിയായിരുന്നോ; മറുപടിയുമായി നടൻ

Malayalam

ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെ ദൂതൻ സുരേഷ് ​ഗോപിയായിരുന്നോ; മറുപടിയുമായി നടൻ

ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെ ദൂതൻ സുരേഷ് ​ഗോപിയായിരുന്നോ; മറുപടിയുമായി നടൻ

ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന താര ജോഡികളായിരുന്നു സുരേഷ് ​ഗോപിയും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കളിയാട്ടം, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബതിലഹേം, പത്രം എന്നിങ്ങനെ നീളുന്നു ആ ചിത്രങ്ങൾ. വീണ്ടും ഒരുമിച്ച് കാണാൻ മലയാളികൾ ആഗ്രഹിക്കുന്ന താര ജോഡികൾ കൂടിയാണ് ഇവർ ഇരുവരും. മഞ്ജുവിന്റെ രണ്ടാം വരവിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആ വേദിയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ഷാജി കൈലാസും ആനിയും എത്തിയിരുന്നു. അവരുടെ പ്രണയത്തിന്റെ ദൂതൻ സുരേഷ് ഏട്ടൻ ആയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂവരും ഒരുപോലെ പറഞ്ഞത്.

തങ്ങളുടെ ദൂതൻ രഞ്ജി പണിക്കർ ആയിരുന്നു എന്നാണ് ഷാജിയും ആനിയും പറയുന്നത്. ഷാജി കൈലാസും ആനിയും എനിക്ക് വളരെ വേണ്ടപെട്ടവരാണ്, ആനി എനിക്ക് എന്റെ സ്വന്തം സഹോദരിയാണ്. ഇവരുടെ വിവാഹത്തിന്റെ ഇവരുടെ വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ കാര്യം ഞാൻ അറിഞ്ഞത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ സിനിമയിലെ പല ജോഡികളെയും പേരിൽ താൻ അനാവശ്യമായി പഴികൾ കേട്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി വേദിയിൽ പറഞ്ഞു, അതിൽ ആദ്യത്തേത് ജയറാമും പാർവതിയുമാണ്. അവരുടെ കാര്യത്തിൽ ഞാൻ പാർവതിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേട്ടിരുന്നു. പക്ഷെ അതിലേറെ ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവം ഉണ്ടായി എന്നും സുരേഷ് ​ഗോപി പറയുന്നു.

ഞാനും മഞ്ജുവും ഒന്നിച്ച് അഭിനയിച്ച ‘പത്രം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, ദിലീപ് മഞ്ജു ഇഷ്ടത്തിന് ഞാനാണ് കാരണക്കാരൻ എന്ന് തെറ്റിദ്ദരിച്ചാണ് അന്ന് അദ്ദേഹം എന്നെ അങ്ങനെ ശകാരിക്കാൻ കാരണം. എന്നാൽ മനസ്സിൽ പോലും അറിയാത്ത കാര്യമായത് കൊണ്ട് ആ സംഭവത്തിൽ ഒരുപാട് വിഷമിച്ചു.

അതിനെ തുടർന്ന് എന്റെ ബിപി ലെവൽ ഒരുപാട് താഴുകയും ലൊക്കേഷനിൽ വെച്ച് ഞാൻ കുഴഞ്ഞ് വീഴുക ആയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു. ആ സംഭവത്തോടെ എന്റെ ആരോഗ്യനില, മോശമാകുകയും, എന്നെ പെട്ടെന്ന് ഹോട്ടൽ മുറിയിൽ എത്തിക്കുകയും ചെയ്തു. പെട്ടെന്ന് അവിടേയ്ക്ക് ഡോക്ടർ എത്തി പരിശോധിക്കുക ആയിരുന്നു, അന്നായിരുന്നു സമ്മർ ഇൻ ബതിലഹേം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

ആ പരിപാടിക്ക് ഞാൻ വരണമെന്ന് ഉണ്ടെങ്കിൽ അച്ഛൻ സുരേഷ് ഏട്ടനെ കണ്ട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിക്കുകയും, അങ്ങനെ കാറിൽ അവർ ഹോട്ടലിൽ എത്തി. മഞ്ജു താഴെ കാറിൽ ഇരിന്നു, മാധവൻ സാർ എന്നെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു. അദ്ദേഹം എന്നോട് മാപ്പ് പറയാൻ ഞാൻ അനുവദിച്ചില്ല, മഞ്ജു അങ്ങനെ വാശിപിടിക്കാൻ പാടില്ലായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.

അതുപോലെ സുരേഷ് ​ഗോപിയുമായി ഇപ്പോൾ പഴയ സൗഹൃദം ഇല്ലേയെന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മഞ്ജു എത്താതിരുന്നതാണ് കാരണം. വിവാഹത്തിന് മലയാളത്തിലെ താരങ്ങളെല്ലാം ഒഴുകിയെത്തിയിട്ടും മഞ്ജു മാത്രം വരാതിരുന്നതാണ് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവെച്ചത്. ജയറാമിന്റെ മകളുടെ വിവാഹത്തിനും മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. അവിടെയും മഞ്ജുവിന്റെ അസാന്നിധ്യമാണ് ചർച്ചയായത്.

ഹിറ്റ് സിനിമകളുടെ തങ്ങളുടെ നായികയെ ജയറാമും സുരേഷ് ഗോപിയും മറന്നോയെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നു. സിനിമാ ലോകത്ത് തന്റേതായ സൗഹൃദ വലയം മഞ്ജു വാര്യർക്കുമുണ്ട്. സുരേഷ് ​ഗോപിയ്ക്ക് ദിലീപുമായി അടുത്ത സൗദൃദമുണ്ട്. പലപ്പോഴും ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top