Malayalam
വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിൽ കൈത്താങ്ങാവാൻ മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയും
വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിൽ കൈത്താങ്ങാവാൻ മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയും
കേരളചരിത്രത്തിലെ തന്നെ ഏറ്രവും വലിയ ഉരുൾപൊട്ടലിന് സാക്ഷിയായിരിക്കുകായമ് വയനാട്. മൂന്ന് ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് നിരവധി പേരെ ദുരന്തകയത്തിൽ നിന്ന് കൈപിടിട്ട് കൊണ്ടു വരാനായെങ്കിലും മരണസംഖ്യ ഭീകരമാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 267 പേരെയാണ് ഉരുൾെപാട്ടലെടുത്തത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
വയനാടിന് താങ്ങായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരുന്നത്. തങ്ങളുടെ സഹജീവികൾക്ക് ആശ്വാസമായി മറ്റുള്ളവരും കയ്യുംമെയ്യും മറന്ന് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിൽ കൈത്താങ്ങാവാൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയും എത്തിയിരിക്കുകയാണ്.
കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ ആണ് പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേർന്ന് വയനാട്ടിൽ സഹായമെത്തിക്കുക. പ്രഥമ ശുശ്രൂഷാ മരുന്നുകൾ,ആംബുലൻസ് സർവീസ്, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, ഭക്ഷണപദാർത്ഥങ്ങൾ,കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിൻറെയും സിപി ട്രസ്റ്റിൻറെയും പ്രവർത്തകർ പുറപ്പെടുന്നത്.
അതേസമയം, മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്കും കുടുങ്ങിക്കിടക്കുന്നവരുമായവർക്ക് ഭക്ഷണം എത്തിക്കണമെന്ന് ആവശ്യം. വെള്ളവും ലഭിക്കണമെന്നുമാണ് ആവശ്യം. 1500 ലേറെ പേർക്കാണ് ഭക്ഷണവും വെള്ളവും ആവശ്യമായി വരുന്നത്.
മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അതി വേഗത്തിൽ പുരോഗമിക്കുന്നു. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ കാൽനട യാത്രക്ക് സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമ്മിക്കുന്നതെന്നാണ് വിവരം. മുണ്ടക്കൈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. പ്രിയങ്കയോടൊപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുകയെന്നാണ് വിവരം.