Connect with us

എന്നെ ഈ ദൗത്യം ഏൽപ്പിച്ചത് അമ്മ; ജീവിച്ചിരിക്കുന്നിടത്തോളം കാലം സേവഭാരതിയോടൊപ്പം ഓണാഘോഷത്തിനും ഓണസദ്യ വിളമ്പാനും എത്തും; സുരേഷ് ​ഗോപി

Actor

എന്നെ ഈ ദൗത്യം ഏൽപ്പിച്ചത് അമ്മ; ജീവിച്ചിരിക്കുന്നിടത്തോളം കാലം സേവഭാരതിയോടൊപ്പം ഓണാഘോഷത്തിനും ഓണസദ്യ വിളമ്പാനും എത്തും; സുരേഷ് ​ഗോപി

എന്നെ ഈ ദൗത്യം ഏൽപ്പിച്ചത് അമ്മ; ജീവിച്ചിരിക്കുന്നിടത്തോളം കാലം സേവഭാരതിയോടൊപ്പം ഓണാഘോഷത്തിനും ഓണസദ്യ വിളമ്പാനും എത്തും; സുരേഷ് ​ഗോപി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാരോടൊപ്പം സേവാഭാരതിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

2001-ലാണ് ഞാൻ ആദ്യമായി സേവഭാരതിയോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാനും ഓണസദ്യ വിളമ്പാനും എത്തുന്നത്. എന്നെ ഈ ദൗത്യം ഏൽപ്പിച്ച് അമ്മ മൺമറഞ്ഞ വർഷമായ 2012-ൽ മാത്രം ഞാൻ സേവാഭാരതിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തില്ല.

ജീവിച്ചിരിക്കുന്നിടത്തോളം കാലം നീ ഇത് ചെയ്തിരിക്കണമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. 2001-ൽ സാധാരണ സിനിമ നടനും കലാകാരനായുമാണ് ഞാൻ ഇവിടെ എത്തിയിരുന്നത്.

ഇപ്പോൾ ഞാൻ ലോക്സഭാ എംപിയായി അധികാരമേറ്റ ശേഷം ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. ബുദ്ധിയുള്ള, നല്ല ഹൃദയമുള്ള ആളുകൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. എന്നെ തെരഞ്ഞെടുത്തുവെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം, നേരത്തെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ സുരേഷ് ​ഗോപിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു. ഭാര്യ രാധിക, മക്കളായ ​ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ഭാ​ഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരോടൊപ്പമായിരുന്നു ക്ഷേത്ര ദർശനം. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാ​ഗമായാണ് ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രപുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പങ്കെടുത്ത ശേഷമാണ് എല്ലാവരും മടങ്ങിയത്. അതേസമയം കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്കു സജീവമാകാനൊരുങ്ങുകയാണ് താരം. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇനി അഭിനയിക്കുക.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. മാത്യു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം.2020 ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം പലപലകാരണങ്ങളാൽ മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതിയിലും കയറിയിരുന്നു. സുരേഷ് ​ഗോപിയുടെ 250ാമത് ചിത്രമാണിത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top