Actor
അന്ന് ഞങ്ങളൊന്നിച്ചാണ് മദ്രാസിലേയ്ക്ക് വണ്ടി കയറിയത്, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ
അന്ന് ഞങ്ങളൊന്നിച്ചാണ് മദ്രാസിലേയ്ക്ക് വണ്ടി കയറിയത്, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ മുതൽ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹൻലാൽ. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.
സിനിമയ്ക്കകത്തും പുറത്തും നല്ലൊരു സുഹൃത്ത് ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മോഹൻലാൽ. സുരേഷ് കുമാർ-പ്രയദർശൻ എന്നിവർ മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതലുള്ള സൗഹൃദം ഇപ്പോഴും അതുപോലെ താരങ്ങൾ കാത്ത് സൂക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും. പ്രിയദർശൻ ഇരുവരുടേയും സീനിയറായിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ഭാഗമായി ഇവർ മൂന്ന് പേരും ചേർന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നത്. അന്ന് പത്താം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. അന്ന് വരെ പത്താ ക്ലാസിൽ പഠിക്കുന്നയാൾക്കാണ് ബെസ്റ്റ് ആക്ടർ കിട്ടിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന എനിക്ക് കിട്ടിയപ്പോൾ വലിയ പ്രശ്നം ആയിരുന്നു. എന്നെ ആരൊക്കെയോ ഇടിക്കാൻ തയ്യാറായി നിന്നിരുന്നു.
ആ നാടകത്തിന്റെ ടീച്ചർ മണിയൻ പിള്ള രാജു ആയിരുന്നു. 90 വയസ്സുള്ള അപ്പൂപ്പന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. അത് സുരേഷിന്റെ അപ്പൂപ്പനെ നോക്കിയാണ് ചെയ്തത് എന്ന് മോഹൻലാൽ പറഞ്ഞു. ഒരു വട്ടം ലാൽ നാടകം കളിക്കുന്നതു കണ്ടിട്ട് ഞാനും നാടകം കളിക്കാൻ നോക്കി. അവസാനം ആ നാടകം പൊട്ടി പിള്ളേരെല്ലാം കൂവാൻ തുടങ്ങി. അതിൽ എന്നെ കുത്തിക്കൊല്ലുന്ന സീൻ ആയിരുന്നു.
മുട്ടയിൽ ചുവപ്പ് നിറം മിക്സ് ചെയ്ത് വെച്ചിരുന്നു. എന്നെ കുത്തുന്നു സമയത്ത് മുട്ടയും പൊട്ടണം. പക്ഷേ മുട്ട താഴെ വീണു, അതിനു പുറത്തേക്ക് ഞാനും വീണു. വൻ കൂവൽ ആയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് സുരേഷ് കുമാർ പറയുന്നു.
തിരനോട്ടം എന്ന സിനിമയിലൂടെയാണ് ഇവർ മൂവരും സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. പ്രിയദർശന് സ്കൂൾ കാലം മുതലേ സിനിമയോട് കടുത്ത മോഹമുണ്ടായിരുന്നു. അപ്രതീക്ഷിതമായി തിരനോട്ടം എന്ന സിനിമ തുടങ്ങിയപ്പോൾ അവസാനം പ്രിയദർശനും ആ ചിത്രത്തിന്റെ ഭാഗമായി. ഇവൻ വില്ലനാണ് എന്നാണ് പ്രിയദർശനെ കുറിച്ച് സുരേഷ് കുമാർ പറയുന്നത്.
കാരണം തിരനോട്ടത്തിലേക്ക് അവസാനം എത്തുന്നത് സിനിമയെ കുറിച്ച് അറിവുണ്ടായിരുന്നു പ്രിയദർശനായിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് അശോക് കുമാർ സിനിമ എടുക്കാൻ വരുന്നത്. അന്ന് സിനിമയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. 15 വയസിലാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്. നല്ലൊരു കഥയായിരുന്നു അത്. ആ സിനിമക്ക് സെൻസർ പ്രോബ്ലം ഉണ്ടായി.
അറ്റിങ്ങൽ ഒരു തിയേറ്ററിൽ മാത്രമാണ് തിരനോട്ടം റിലീസ് ചെയ്തത്. കരൈതൊടാതലൈ എന്ന തമിഴ് സിനിമയാണ് പിന്നീട് ചെയ്തത്. ആ സിനിമയും റിലീസ് ചെയ്തില്ല. അന്ന് ഞാനും സുരേഷും ചേർന്നാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. അന്ന് സീറ്റൊന്നും ഉണ്ടായിരുന്നില്ല, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല. കാരണം ആ കഷ്ടപ്പാടുകളെല്ലാം ഞങ്ങൾ രസകരമായിട്ടാണ് കണ്ടത് എന്നും മോഹൻലാൽ പറഞ്ഞു.
ഇവരുടെ വാക്കുകൾ വൈറലായതോടെ നിരവധി പേരാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിൽ ഇവരെ അഭിനന്ദിക്കുകയാണ് പലരും. ഇപ്പോഴത്തെ താരങ്ങൾ ഈ സൗഹൃദം കണ്ട് പഠിക്കണമെന്നും ഇതൊക്കെ വളരെ അപൂർവമാണെന്നും ആരാധകർ കുറിക്കുന്നു.