Connect with us

ഒറ്റക്കൊമ്പനിൽ സുരേഷ് ​ഗോപിയുടെ നായികയായി എത്തുന്നത് ഈ സൂപ്പർ തെന്നിന്ത്യൻ നടി; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Actor

ഒറ്റക്കൊമ്പനിൽ സുരേഷ് ​ഗോപിയുടെ നായികയായി എത്തുന്നത് ഈ സൂപ്പർ തെന്നിന്ത്യൻ നടി; പുറത്ത് വരുന്ന വിവരം ഇങ്ങനെ

ഒറ്റക്കൊമ്പനിൽ സുരേഷ് ​ഗോപിയുടെ നായികയായി എത്തുന്നത് ഈ സൂപ്പർ തെന്നിന്ത്യൻ നടി; പുറത്ത് വരുന്ന വിവരം ഇങ്ങനെ

സുരേഷ് ​ഗോപിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ​ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം അനുസരിച്ച് സുരേഷ് ​ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരിയായ അനുഷ്ക ഷെട്ടി എത്തുമെന്നാണ് വിവരം.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തിൽ അനുഷ്ക പ്രധാനവേഷം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഔദ്യോ​ഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. മാത്യു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. 2020 ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം പലപലകാരണങ്ങളാൽ മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതിയിലും കയറിയിരുന്നു.

സുരേഷ് ​ഗോപിയുടെ 250ാമത് ചിത്രമാണിത്. നേരത്തെ കേന്ദ്രമന്ത്രിയായ ശേഷം സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു.

22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ െസപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം.

ഇനി അതിന്റെ പേരിൽ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും എന്നുമാണ് അ്ദേഹം പറഞ്ഞത്.

More in Actor

Trending

Malayalam