Connect with us

ചിലർ അഹങ്കാരി എന്നാണ് വിളിക്കുന്നത്. ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപിയെന്നും വിളിക്കും, എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ; വൈറലായി താരപുത്രന്റെ വാക്കുകൾ

Actor

ചിലർ അഹങ്കാരി എന്നാണ് വിളിക്കുന്നത്. ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപിയെന്നും വിളിക്കും, എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ; വൈറലായി താരപുത്രന്റെ വാക്കുകൾ

ചിലർ അഹങ്കാരി എന്നാണ് വിളിക്കുന്നത്. ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപിയെന്നും വിളിക്കും, എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ; വൈറലായി താരപുത്രന്റെ വാക്കുകൾ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താരത്തിന്റെ ആദ്യ ചിത്രമായ ‘കുമ്മാട്ടിക്കളി’ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​മാധവ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമയിൽ വന്നപ്പോൾ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ചാണ് മാധവ് പറയുന്നത്.

ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങൾ മാത്രമെ എനിക്ക് കിട്ടിയിട്ടുള്ളൂ. ഒരു സിനിമാക്കാരന്റെ ഉപദേശങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. നന്നായി പ്രിപ്പേർഡ് ചെയ്യുക. സ്വന്തമായി ആത്മവിശ്വാസം ഉണ്ടാകുക. സുരേഷ് ഗോപി എന്ന ടാ​ഗ് വഴിയാണ് താൻ വന്നതെങ്കിലും സംവിധായകനും നിർമാതാക്കളും ഒരു സിനിമയ്ക്കായി എന്നെ എടുത്തിട്ടുണ്ടെങ്കിൽ അതെന്റെ വാല്യുവിന് വേണ്ടിയിട്ടാണെന്ന് താൻ വിശ്വസിക്കുന്നു.

അങ്ങനെ ഉണ്ടെങ്കിലെ എനിക്ക് പെർഫോം ചെയ്യാൻ പറ്റൂ എന്നും അല്ലാതെ സുരേഷ് ​ഗോപിയുടെ മോനായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പറ്റത്തില്ല. കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ ചർച്ചയായതിന് പിന്നാലെ പലരും എന്നെ അഹങ്കാരി എന്നൊക്കെയാണ് വിളിക്കുന്നതെന്നും മാധവ് പറയുന്നു.

തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നതിന് പിന്നാലെയാണ് മാധവിനെ പലരും പൃഥ്വിരാജിനെ പോലെ താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങൾക്കും മാധവ് മറുപടി പറഞ്ഞു. നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ. അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.

അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റത്തില്ല. സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്.

എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ എന്നാണ് മാധവ് പറയുന്നത്.

More in Actor

Trending