Malayalam
സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും, കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും; വൈറലായി കമന്റുകള്‍
സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും, കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും; വൈറലായി കമന്റുകള്‍
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് നടനാണ്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബിജെപി എംപി കൂടിയായ സുരേഷ് ഗോപിയ്ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മാധ്യമ പ്രവര്‍ത്തക. വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയില് തോളില്‍ കൈവെച്ചത്.
ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു. വീണ്ടും തോളില്‍ കൈ വെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ തട്ടിമാറ്റി. വീഡിയോ വൈറലായതോടെ സോഷ്യല്‍നമീഡിയയില്‍ അടക്കം വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ആളുകള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തി. സെലിബ്രിറ്റികളില്‍ ചിലര്‍ അടക്കം സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയില്‍ തെറ്റുള്ളതായി തോന്നിയെന്ന് പറഞ്ഞാണ് കമന്റ് കുറിച്ചത്. സ്റ്റാര്‍ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോള്‍ അറിയാവുന്നവര്‍ക്ക് അറിയാം… സുരേഷേട്ടന്… എന്നായിരുന്നു അനുമോളുടെ കമന്റ്. റെസ്പെക്ട് എന്നാണ് സാന്ത്വനം സീരിയില്‍ താരം ഗിരീഷ് കുറിച്ചത്.
സാറിനെ ഞങ്ങള്‍ക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയില്‍ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാള്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്.
മനുഷ്യനാവുമ്പോള്‍ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവര്‍ത്തകയാണ് ഞങ്ങള്‍ക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും. എങ്കിലും ക്ഷമ ചോദിക്കാന്‍ കാട്ടിയ നല്ല മനസിന് അഭിനന്ദനം. കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും. ഒരുപാട് പേരുടെ കണ്ണീരിന് സാന്ത്വനമായ സുരേഷേട്ടാ ധൈര്യമായി മുന്നോട്ട് പോവുക എന്നെല്ലാമാണ് മാപ്പ് ചോദിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിന് വന്ന കമന്റുകള്‍.
അതേസമയം ഹരീഷ് പേരടിയെപോലുള്ളവരും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. സുരേഷ് ഗോപി ചേട്ടാ… അറിയാതെയാണെങ്കില്‍ ഒരു തവണ തൊട്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ ഇഷ്ടക്കേട് അവള് പരസ്യമായി പ്രകടിപ്പിച്ചു…വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല.
അപ്പോഴും ആ പെണ്‍കുട്ടി കൈ തട്ടിമാറ്റി. മകളെപോലെയാണെങ്കില്‍ മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്. ആ ശരി താങ്കള്‍ ചെയ്യുമെന്ന പ്രതീക്ഷിക്കുന്നുവെന്നാണ് ഹരീഷ് പേരടി കുറിച്ചത്. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും അറിയിച്ചിരുന്നു.
അതേസമയം, മകളുടെ വിവാഹ തിരക്കുകളിലുമാണ് താരം. ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം നടക്കുന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടെന്നാണ് സൂചന. ശ്രേയസ് മോഹന്‍ എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്.
ജനുവരി 17 ന് ഗുരുവായൂരില്‍ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്, 20 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സല്‍ക്കാരം ഉണ്ടാകുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയും ഭാര്യ രാധികയും പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു.
‘ഞാന്‍ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
