Connect with us

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സില്‍ കാവ്യയും ദിലീപും; ദിലീപിന് പിറന്നാള്‍ ആശംസകളുമായി കാവ്യ

Malayalam

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സില്‍ കാവ്യയും ദിലീപും; ദിലീപിന് പിറന്നാള്‍ ആശംസകളുമായി കാവ്യ

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സില്‍ കാവ്യയും ദിലീപും; ദിലീപിന് പിറന്നാള്‍ ആശംസകളുമായി കാവ്യ

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്മ ദിനമായിരുന്നു. ആരാധകരും സഹപ്രര്‍ത്തകരും എല്ലാവരും താരത്തിന് ബേര്‍ത്ത് ഡേ ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ സിനിമയായ ബന്ദ്ര റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അതിനിടയില്‍ പിറന്നാള്‍ ദിവസമായിട്ട് ഭാര്യ കാവ്യ മാധവന്‍ എന്ത് പറഞ്ഞു, എന്ത് പങ്കുവച്ചു എന്നറിയാല്‍ ആരാധകര്‍ക്ക് ഒരു പ്രത്യേക ആവേശമുണ്ട്. അങ്ങനെ കാവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും എത്തിയിട്ടുണ്ട്.

അടുത്തിടെയാണ് കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. അതിന് ശേഷം കുടുംബത്തിലെ എല്ലാ വിശേഷങ്ങളും നിരന്തരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ദിലീപിന് ആശംസകള്‍ അറിയിച്ചുകൊണ്ടും കാവ്യം എത്തി. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ല, ദിലീപിനൊപ്പമുള്ള ഒരു പുതിയ ഫോട്ടോയ്‌ക്കൊപ്പമാണ് കാവ്യയുടെ പിറന്നാള്‍ ആശംസ.

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സ് ഇട്ട് രണ്ടു പേരും നില്‍ക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. അനൂപ് ഉപാസന പകര്‍ത്തിയ ചിത്രത്തില്‍ ഇരുവരുടെയും ജോഡി പൊരുത്തം തന്നെയാണ് ആകര്‍ഷണം. ഒരു കേക്കിന്റെയും ലവ്വിന്റെയും ഇമോജി മാത്രമാണ് ക്യാപ്ഷനായി നല്‍കിയത്. എന്തു തന്നെയായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും കാവ്യ കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുകയാണ്. എന്നിരുന്നാലും ഫോട്ടോയ്ക്ക് സെലിബ്രിറ്റികളുടെ അടക്കം പലരുടെയും ലൈക്കുകള്‍ കിട്ടുന്നുണ്ട്. കാവ്യ കമന്റ് ബോക്‌സ് ഓഫാക്കിയാലും അരാധകര്‍ വെറുതേയിരിക്കില്ലല്ലോ. ഫോട്ടോ കാവ്യ  ദിലീപ് ഫാന്‍സ് പേജുകളിലൂടെ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ വന്നതു മുതല്‍ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ലക്ഷ്യയുടെ പേജിലൂടെയും മറ്റ് ഫാന്‍ പേജുകലിലൂടെയും ആവശ്യത്തിലധികം ഫോട്ടോസും വരുന്നു. ഇതുവരെ എട്ട് പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്റായ ലക്ഷ്യയില്‍ നിന്നുള്ള കസവ് സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു ആദ്യത്തെ പോസ്റ്റ്.

പിന്നീട് തിരുവോണ ദിവസം ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ഓണാശംസ നേരുന്ന ചിത്രമാണ് കാവ്യ പങ്കിട്ടത്. കൂടാതെ ദിലീപിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോയും താരം പങ്കിട്ടിരുന്നു. അമ്പതിനായിരത്തിനോട് അടുത്ത് ആളുകളാണ് കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മൂന്ന് പേരെ മാത്രമാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അത് ദിലീപും മീനാക്ഷിയും ലക്ഷ്യ ബൊട്ടീക്കിന്റെ സോഷ്യല്‍മീഡിയ പേജുമാണ്.

എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദിലീപ് വളരെ സെലക്ടീവാണ്. ബന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റെ അുത്ത റിലീസ്. തങ്കമണി എന്ന ചിത്രമാണ് നടന്‍ നിലവില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും എല്ലാം അതിജീവിച്ച് രണ്ട് മക്കള്‍ക്കൊപ്പം മനോഹരമായ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ കാവ്യയും ദിലീപും.

Continue Reading
You may also like...

More in Malayalam

Trending