Connect with us

കരൺ ജോഹർ വിവാഹിതനാകാൻ മടിക്കുന്നത് ആ നാണക്കേട് ഭയന്നോ? വൈറലായി പെൺകുട്ടിയുടെ വാക്കുകൾ…

Bollywood

കരൺ ജോഹർ വിവാഹിതനാകാൻ മടിക്കുന്നത് ആ നാണക്കേട് ഭയന്നോ? വൈറലായി പെൺകുട്ടിയുടെ വാക്കുകൾ…

കരൺ ജോഹർ വിവാഹിതനാകാൻ മടിക്കുന്നത് ആ നാണക്കേട് ഭയന്നോ? വൈറലായി പെൺകുട്ടിയുടെ വാക്കുകൾ…

ഇന്ത്യയിലെ പേരുകേട്ട സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. ഒരുപിടി നല്ല സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ കൂടിയാണ് കരൺ ജോഹർ. സംവിധായകനെന്ന നിലയിൽ പേരെടുത്ത ശേഷം കരൺ പിന്നീ‌ട് സിനിമാ നിർമാണത്തിലേക്ക് ശ്ര​ദ്ധ തിരിച്ചു. വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലുടെ ഇദ്ദേഹം വീണ്ടും സംവിധായകനായി.മികച്ച വിജയം നേടിയ ചിത്രം കരണിന്റെ ജനപ്രീതിക്ക് വീണ്ടും മാറ്റ് കൂട്ടി.

51 കാരനായ കരൺ ജോഹറിന്റെ സ്വകാര്യ ജീവിതം മിക്കപ്പോഴും ചർച്ചയാകാറുണ്ട്. യാഷ്, രൂഹി എന്നീ രണ്ട് മക്കളാണ് കരണിനുള്ളത്. സറൊ​ഗസി വഴിയാണ് താരം മക്കളെ സ്വീകരിച്ചത്. ഇപ്പോഴും കരൺ അവിവാഹിതനാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ താനൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നതായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ഇപ്പോൾ.എല്ലാ ആൺകുട്ടികൾക്കും അവളോട് ഇഷ്‌ടമായിരുന്നു. ഞാനും അക്കൂട്ടത്തിൽ ചേരാൻ തീരുമാനിച്ചു. റോസ് ഡേക്ക് അവൾക്ക് കാർഡ് നൽകി. കാർഡിൽ റോസ് ഇല്ലായിരുന്നു. കാർഡ് വാങ്ങിയ അവൾ എന്നെ വിളിച്ചു. നിനക്ക് ഈ കാർഡ് തരണമെന്നില്ല അല്ലേ എന്ന് ചോദിച്ചു. അങ്ങനെയല്ല, നീ നല്ലയാളാണ് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു.ആയിരിക്കാം, പക്ഷെ നീ എനിക്കീ കാർഡ് തരാൻ ആ​ഗ്രഹിച്ചിട്ടില്ലല്ലോ എന്ന് അവൾ. ഒരു പക്ഷെ അതെന്റെ ആദ്യ റിയാലിറ്റി ചെക്ക് ആയിരുന്നിരിക്കാം. യഥാർത്ഥത്തിൽ താൻ വാലൈന്റെെൻസ് കാർഡ് ആ പെൺകു‌ട്ടിക്ക് നൽകാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.

അൺസ്യൂട്ടബിൾ ബോയ് എന്ന തന്റെ ആത്മകഥയിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കരൺ ജോഹർ തുറന്നെഴുതിയി‌ട്ടുണ്ട്. ആദ്യമായും അവസാനമായും തനിക്കൊരു പെൺകുട്ടിയോട് ക്രഷ് തോന്നിയത് ബോർഡിം​ഗ് സ്കൂളിൽ പഠിക്കുമ്പോഴാണെന്ന് കരൺ ആത്മകഥയിൽ വ്യക്തമാക്കി. നടി ‌ട്വിങ്കിൾ ഖന്നയോടാണ് കരണിന് ഇഷ്ടം തോന്നിയത്.ഇരുവരും കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നു. അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ ഖന്ന വിവാഹം ചെയ്തത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താനിപ്പോൾ സിം​ഗിളാണെന്ന് അടുത്തിടെ കരൺ തുറന്ന് പറയുകയുണ്ടായി. ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ആ ബന്ധം പരാജയപ്പെട്ടെന്നും കരൺ വ്യക്തമാക്കി.കരണിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More in Bollywood

Trending

Recent

To Top