Malayalam Articles
മുടി വെട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞു സുരേഷ് ഗോപി സിനിമ ഒഴിവാക്കി , സംവിധായകൻ മറുവഴി കണ്ടു സിനിമ സൂപ്പർ ഹിറ്റാക്കി
മുടി വെട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞു സുരേഷ് ഗോപി സിനിമ ഒഴിവാക്കി , സംവിധായകൻ മറുവഴി കണ്ടു സിനിമ സൂപ്പർ ഹിറ്റാക്കി
മുടി വെട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞു സുരേഷ് ഗോപി സിനിമ ഒഴിവാക്കി , സംവിധായകൻ മറുവഴി കണ്ടു സിനിമ സൂപ്പർ ഹിറ്റാക്കി
സുരേഷ് ഗോപിയുടെ കരിയറിലെ കരുത്തുറ്റ വേഷങ്ങളില്‍ ഒന്നാണ് ‘കാശ്മീരം’എന്ന ചിത്രത്തിലെ ബ്ലാക്ക് ക്യാറ്റ് കമാന്റോ ‘ശ്യാം’. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത കശ്മീരത്തിന്റെ സെറ്റിലേക്ക് സുരേഷ് ഗോപി വരുമ്പോള്‍ അഞ്ചോളം ചിത്രങ്ങളുടെ തിരക്കിലാണ് സുരേഷ് ഗോപി. ‘ചുക്കാന്‍’ എന്ന തമ്പികണ്ണന്താനം ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗിനിടയിലാണ് കാശ്മീരത്തിന്റെ സെറ്റില്‍ സുരേഷ് ഗോപി എത്തുന്നത്.
ആദ്യ ദിവസം തന്നെ കാശ്മീരത്തിന്റെ സംവിധായകന് സുരേഷ് ഗോപിയോട് നിര്‍ദ്ദേശിച്ചത് ബ്ലാക്ക് ക്യാറ്റ് കമാന്റോകളുടെ രീതിയില്‍ മുടി വെട്ടണം എന്നാണ്. പക്ഷേ ,പറ്റില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഈ ചിത്രത്തിന് വേണ്ടി മാത്രം മുടി വെട്ടിയാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റുചിത്രങ്ങളെ ബാധിക്കും എന്നും… മുടി വെട്ടിയെ പറ്റുകയുള്ളൂ എങ്കില്‍ തനിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ലെന്നും സുരേഷ് ഗോപി മടികൂടാതെ പറഞ്ഞു.
ചിത്രം ക്യാന്‍സല്‍ സ്റ്റേജിലേക്ക് എത്തിയപ്പോള്‍ നിര്‍മ്മാതാവ് സുരേഷ്കുമാര്‍ സംവിധായകനെ വിളിച്ച് മുടിവെട്ടാതെ മറ്റെന്തെങ്കിലും ഉപായം കണ്ടെത്താന്‍ പറഞ്ഞു.ഒടുവില്‍ ,സംവിധായകന് രാജീവ് അഞ്ചല്‍ യഥാര്‍ത്ഥ ബ്ലാക്ക് ക്യാറ്റ് കമാന്റോകളുടെ സഹായം തേടി. അവര്‍ കൊടുത്ത ഐഡിയിലാണ് മുടി വെട്ടാതെ തലയില്‍ തുണികൊണ്ട് കെട്ടിയ രീതിയില്‍ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് മാറ്റിയത്.കാശ്മീരം സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമായിരുന്നു .AshiqShiju
