Malayalam
മകളുടെ വിവാഹം പ്രധാന മന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും
മകളുടെ വിവാഹം പ്രധാന മന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്. ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിലും സുരേഷ് ഗോപി പങ്കുവച്ചു.
സുരേഷ് ഗോപിയുടെ മക്കളില്‍ ആദ്യമായി വിവാഹിതയാകുന്നതും ഭാഗ്യ തന്നെ. ശ്രേയസ് മോഹനാണ് വരന്‍. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.
വിവാഹം ജനുവരി പതിനേഴിനും റിസപ്ഷന്‍ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍വച്ചാകും വിവാഹ റിസപ്ഷന്‍.
ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നുമാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്.യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍
