Bollywood
ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ് ലൈന്‍ മാറ്റി; പ്രതികരണവുമായി അക്ഷയ് കുമാര്‍
ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ് ലൈന്‍ മാറ്റി; പ്രതികരണവുമായി അക്ഷയ് കുമാര്‍
ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. പേര് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നിരുന്നു. പേര് മാറ്റത്തെ അനുകൂലിച്ച് ചില സിനിമകളുടെ പേരുകള്‍ വരെ മാറ്റിയിരുന്നു.
ടിനു സുരേഷ് സംവിധാനം ചെയ്ത അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു’ എന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യു എന്നാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ പേര്.
ഇപ്പോഴിതാ പേര് മാറ്റത്തെ അനുകൂലിച്ച് സിനിമയിലെ നായകനായ അക്ഷയ് കുമാര്‍ രംഗത്തുവന്നിരിക്കുകയാണ്. ‘ഭാരത് ഒരു തെറ്റായ പേരാണോ? ഇന്ത്യ എന്ന പേരും തെറ്റല്ല. തികച്ചും ശരിയാണ്. ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ് ലൈന്‍ മാറ്റി. നമ്മുടെ ഭരണഘടനയിലും ഈ പേരുണ്ട്. അതിനാലാണ് ഞങ്ങള്‍ ഈ തീരുമാനത്തില്‍ എത്തിയത്’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 65 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിയ എഞ്ചിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 55 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്