Social Media
ആഹാ കൊള്ളാലോ! ലൂസിഫറിലെ രംഗം കോപ്പിയടിക്കുന്നുവോ.. കിടിലൻ മറുപടിയുമായി സുരേഷ് ഗോപി
ആഹാ കൊള്ളാലോ! ലൂസിഫറിലെ രംഗം കോപ്പിയടിക്കുന്നുവോ.. കിടിലൻ മറുപടിയുമായി സുരേഷ് ഗോപി
പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിലെ ഓരോ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ചിത്രത്തില്‍ ഏറെ കൈയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്ക്കുന്ന രംഗം. പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന ഈ രംഗം ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു.
അതേസമയം സമാന സീന്‍ ഇപ്പോൾ സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് ഒരു മാസ് വാരവിന് ഒരുങ്ങുന്നത്. കാവലിന്റെ ഷൂട്ടിങ് പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ് ഗോപി തന്റെ ഫേയ്സബുക്കിലൂടെ പങ്ക്വെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്.
ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് താരം പങ്ക്വെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സത്യം തെളിയുന്നത് വരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും എനിക്ക് കാവലായി ദൈവവും ഉണ്ട് ഇതാണ് അടിക്കുറുപ്പ്. ചിത്രം പങ്കവെച്ചതോടെ നിരവധി പേരാണ് കമന്റ് മായി എത്തിയത്
ലൂസിഫറിലെ രംഗം കോപ്പിയടിക്കുന്നുവോ എന്ന തരത്തിലുള്ള കമന്റ്കളാണ് വരുന്നത്. ഇപ്പോൾ ഇതാ കിടിലൻ മറുപടിയുമായി സുരേഷ് ഗോപി. ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല ഇതെന്നും താന്‍ മുൻപ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു.
suresh gopi